sections
MORE

ഗെയിം കളി കുട്ടിക്കളിയല്ല! കാത്തിരിക്കുന്നത് ലക്ഷങ്ങൾ ശമ്പളമുള്ള തൊഴിലവസരങ്ങൾ

Video game
Video game
SHARE

നാസ്കോമിന്റെ കണക്ക് അനുസരിച്ച് ഈ വർഷത്തെ ഇന്ത്യയുടെ ഗെയിമിങ് വിപണിയുടെ മൂല്യം 1.1 ബില്യൻ അമേരിക്കൻ ഡോളറാണ്. പ്രതിദിനം ശരാശരി 42 മിനിറ്റ് ഓൺലൈൻ ഗെയിമിങ്ങിനായി ഉപയോഗിക്കുന്ന 22.2 കോടി ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്. ഗെയിമിങ്ങിൽ ചെറുപ്പക്കാർ മാത്രമല്ല, മുതിർന്നവരുമുണ്ടെന്നു വ്യക്തമാക്കുന്ന കണക്കുകളാണിവ. വലിയ തൊഴിൽ സാധ്യത തുറക്കുന്ന മേഖലയുടെ പുതിയ ട്രെൻഡ് ഉത്തരവാദിത്ത ഗെയിമിങ് ആണ്.

ഉത്തരവാദിത്ത ഗെയിമിങ്
മൊബൈൽ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും പ്രവർത്തിക്കുന്നത് ആഗോളതലത്തിലായതിനാൽ ഓൺലൈൻ ഗെയിമുകളുടെ നിയന്ത്രണം പ്രയാസകരമാണ്. എന്നാൽ ഇപ്പോൾ മേഖലയിലേക്ക് പല സ്വയം നിയന്ത്രിത സ്ഥാപനങ്ങളുമെത്തുന്നുണ്ട്. ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്പോർട്സ് ഗെയിമിങ് (ഐഎഫ്എസ്ജി ) ഇതിന് ഉദാഹരണമാണ്. ഓപ്പറേറ്റർമാർക്കും ഉപയോക്താക്കൾക്കും ആരോഗ്യകരമായ ഗെയിമിങ് അന്തരീക്ഷം ഉറപ്പാക്കുന്നതാണ് ഇത്തരം സംഘടനകൾ. പല ഗെയിമുകളിൽ നിന്നും പ്രായപൂർത്തിയാകാത്തവരെ വിലക്കുക, പ്ലാറ്റ്ഫോം ഫീസ് അല്ലെങ്കിൽ പ്രൈസ് പൂൾ സംഭാവനകൾ മുൻകൂട്ടി നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഐഎഫ്എസ്ജി അംഗത്വമുള്ള കമ്പനികൾക്കുവേണ്ടി നയങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും സംവിധാനമുണ്ട്.

തൊഴിലവസരങ്ങളേറെ
ഗെയിമുകളോടുള്ള അഭിനിവേശം തുറക്കുന്നത് വലിയ തൊഴിൽ മേഖലകൂടിയാണ്. ഫെയ്സ്ബുക്, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ വമ്പൻമാർ ഗെയിമിങ് കമ്പനികളിൽ ഇപ്പോൾ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. അനിമേറ്റർമാർ, സ്ക്രിപ്റ്റ് റൈറ്റർമാർ, ഡിസൈനർമാർ തുടങ്ങി വിമർശകർക്ക് വരെ ഗെയിമിങ് ഇൻഡസ്ട്രി അവസരം നൽകുന്നുണ്ട്. പരമ്പരാഗത കളികളെ പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഡിജിറ്റൽ ഗെയിമുകളാക്കി മാറ്റിയെടുക്കുന്നതിലേക്കാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് രാജ്യത്തെ പ്രമുഖ ഗെയിമിങ് പ്ലാറ്റ്ഫോമായ ജംഗ്‌ലിയുടെ സ്ഥാപകനായ അങ്കുഷ് ഗെരെ പറയുന്നു. ലോകത്താകെ 25 ദശലക്ഷം ഉപയോക്താക്കളുള്ള ജംഗ്‌ലി അമേരിക്കയിലേക്കും യൂറോപ്പിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ദൗത്യത്തിലാണ്.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA