ADVERTISEMENT

പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനിൽക്കേ വിരമിച്ച ജീവനക്കാർക്കു താൽക്കാലിക നിയമനം. സംസ്ഥാനത്ത് പോക്സോ ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനു പുതിയതായി തുടങ്ങുന്ന സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതികളിലാണ് ജുഡീഷ്യൽ വകുപ്പിൽ നിന്നു വിരമിച്ച ജീവനക്കാർക്കു വീണ്ടും നിയമനം നൽകുന്നത്. 

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, ഒാഫിസ് അറ്റൻഡന്റ്,   കംപ്യൂട്ടർ അസിസ്റ്റന്റ്/ ടൈപ്പിസ്റ്റ് തസ്തികകളിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ ജില്ലകളിലെല്ലാം ഒാഫിസ് അറ്റൻഡന്റ് തസ്തികയുടെ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. അടുത്ത വർഷം ജൂൺ 29 വരെയാണ് ലിസ്റ്റിന്റെ കാലാവധി. സിഎ, കംപ്യൂട്ടർ അസിസ്റ്റന്റ്/ ടൈപ്പിസ്റ്റ് ലിസ്റ്റുകൾ നിലവിലില്ല. പുതിയ ലിസ്റ്റ് തയാറാകുന്നു. 

തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന 4 ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് സിഎ ഗ്രേഡ്–2, കംപ്യൂട്ടർ അസിസ്റ്റന്റ്/ ടൈപ്പിസ്റ്റ് തസ്തികകളിലെ 4 വീതം ഒഴിവിലേക്കും  ഒാഫിസ് അറ്റൻഡന്റിന്റെ 8  ഒഴിവിലേക്കുമാണ്  അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.  

കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് ഈ തസ്തികകളിൽ നിയമനം. ജുഡീഷ്യൽ വകുപ്പിൽ സമാന തസ്തികയിലോ ഉയർന്ന തസ്തികയിലോ വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com