ADVERTISEMENT

നമ്മുടെ നാട്ടിലെ സാധാരണക്കാർ പരമ്പരാഗതമായി ഭൂമിയിലും സ്വർണത്തിലുമാണ് സമ്പാദ്യം സൂക്ഷിച്ചു പോന്നത്. കാലം മാറിയതോടെ, സമ്പാദ്യവും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞു. സമ്പാദ്യം അതുപോലെ നിൽക്കും. പക്ഷേ, തെല്ലു റിസ്ക് എടുക്കാമെങ്കിൽ പണം നിക്ഷേപിച്ചു വർധിപ്പിക്കാനാകും. 

മാറുന്ന സമ്പാദ്യരീതി 

ബാങ്ക് അക്കൗണ്ടുകൾക്കു ക്രമേണ പ്രചാരം കൈവന്നതോടെ പലരും സർക്കാർ ബോണ്ടുകളെയും കോർപറേറ്റ് ഡെപ്പോസിറ്റുകളെയും ഡിബഞ്ചറുകളെയും ആശ്രയിച്ചു. ഇവയെക്കാളെല്ലാം ആദായകരം, വേണ്ടപ്പോൾ നിക്ഷേപത്തെ വേഗം പണമായി മാറ്റാനുള്ള സൗകര്യമാണ്. വിവിധ സ്ഥാപനങ്ങളിലായി നിക്ഷേപിക്കുകയും ആവശ്യാനുസരണം പിൻവലിക്കുകയും ചെയ്യാനുള്ള വ്യവസ്ഥകളുടെ മെച്ചം കാരണം ‘ഇക്വിറ്റി’ സമ്പ്രദായത്തിനു സ്വീകാര്യത വർധിച്ചു. 

കമ്മോഡിറ്റി മാർക്കറ്റ്സ്, മ്യൂച്വൽ ഫണ്ട്സ് മുതലായവയിലും ആകാം നിക്ഷേപം. കമ്പനി–ഓഹരികളിലും മറ്റുമുള്ള നിക്ഷേപം കൈകാര്യം ചെയ്യുന്നത് വേണ്ടത്ര കരുതലോടെയല്ലെങ്കിൽ, നഷ്ടം വരാനുളള സാധ്യതയുമുണ്ട്. ഇക്കാരണത്താൽ ക്യാപിറ്റൽ മാർക്കറ്റ് സംബന്ധിച്ച വിവരങ്ങളും ആധുനിക ട്രെൻഡുകളും കാലികപൂർണതയോടെ പഠിച്ചു വിശകലനം ചെയ്യുന്ന വിദഗ്ധരുടെ സഹായം നിക്ഷേപകർക്ക് ആവശ്യമാണ്. സ്ഥാപനങ്ങൾക്കും വിദഗ്ധോപദേശം വേണ്ടിവരും. വ്യക്തിനിക്ഷേപങ്ങളാകുമ്പോൾ നിക്ഷേപകന്റെ പ്രായവും തിരിച്ചെടുക്കേണ്ടിവരുന്ന സന്ദർഭങ്ങളും തുടർന്നു ജോലിയിലേർപ്പെടാനുള്ള കാലദൈർഘ്യവും മറ്റും പരിഗണിച്ചു വേണം തീരുമാനം. 

പഠനം എവിടെ? 

കൊമേഴ്സ്, ധനശാസ്ത്രം അഥവാ ഏതെങ്കിലും വിഷയത്തിലെ ബിരുദവും സാമാന്യബുദ്ധിയും കൈമുതലായ പലരും ഈ രംഗത്തു സമർഥമായി പ്രവർത്തിക്കുന്നുണ്ട്. എങ്കിലും, ഇൻവെസ്റ്റ്മെന്റ് സംബന്ധിച്ച പ്രഫഷനൽ പ്രോഗ്രാമുകളിൽ യോഗ്യത നേടിയവർക്ക് ഒന്നാന്തരം  സാധ്യതകളുണ്ട്. 

ഇത്തരത്തിലുള്ള ഏതാനും പ്രോഗ്രാമുകൾ:

1. Indian School of Business and Finance, New Delhi:  PG Diploma in Finance 

2. Indian Institute of Quantitative Finance, Delhi/Goregaon (E), Mumbai: PG Program in Financial Engineering   

3. Indian Institute of Capital Markets (UTI Institute of Capital Markets), Navi Mumbai: Several programs from 6 month PG Dip. in Financial Engg & Risk Management to PhD. 

4. Mumbai Stock Exchange Institute Ltd:  Programs including Investment Management (1 year distance), Global Financial Market Professional Program (2 year part time). 

5. NISM: National Institute of Securities Markets, Navi Mumbai: PG Diploma in Management-Securities Markets.

6. Financial Planning Standards Board India, Andheri (East), Mumbai-Certification.  

7. NALSAR University of Law, Hyderabad-MBA with specialisation in Financial Services and Capital Markets.

8. ഫൈനാൻസ് സ്പെഷലൈസേഷനോടെ ഐഐഎം അടക്കമുള്ള ബിസിനസ് സ്കൂളുകളിലെ പിജി ഡിപ്ലോമ/എംബിഎ പ്രോഗ്രാമുകൾ. 

9. ചാർട്ടേർഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com