കോവിഡ് കാലത്തും ആൾകൂട്ടത്തിൽ ജോലി! അറിയണം ഇവരുടെ ജീവിതം

Doctor
SHARE

സർക്കാരിന്റെ അവധി അറിയിപ്പിൽ പ്രത്യേകം പറഞ്ഞിരുന്നു – ‘വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമെന്ന തീരുമാനം മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ബാധകമല്ല.’ അവരുടെ പഠനകാലം ഇങ്ങനെ

കോവിഡിനെ ചെറുക്കാൻ എല്ലാവരും ആൾക്കൂട്ടങ്ങൾ ഒഴിവാക്കുമ്പോൾ നേരെമറിച്ച് ഫീൽഡിലിറങ്ങി വിവരങ്ങൾ ശേഖരിക്കുകയാണ് ഞാൻ ഉൾപ്പെടെ കമ്യൂണിറ്റി മെഡിസിൻ പിജി വിദ്യാർഥികൾ ഉൾപ്പെടുന്ന ടീം. 

സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് ഐസലേഷൻ വാർഡിൽ പോയി രോഗികളിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നു. തുടർന്ന് അവരുമായി ഇടപഴകിയവരുടെ പട്ടിക തയാറാക്കി അവരെയെല്ലാം കണ്ടെത്തി ബോധവൽക്കരിക്കണം. ഐസലേഷൻ വേണമെങ്കിൽ അതു ബോധ്യപ്പെടുത്തുകയും പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. നിത്യച്ചെലവിനു പ്രയാസപ്പെടുന്നവരോടു ജോലി ചെയ്യാതെ വീട്ടിലിരിക്കാൻ പറയുമ്പോൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കണം. 

പലപ്പോഴും എത്രയോ മണിക്കൂറുകൾ തുടർച്ചയായ ജോലി. രാവിലെ ഫീൽഡിലിറങ്ങിയാൽ രാത്രിയാകും മടങ്ങിയെത്താൻ. കമ്യൂണിറ്റി മെഡിസിൻ ഒപിയുടെയും മറ്റും ദൈനംദിന പ്രവർത്തനങ്ങളും പിജി പഠനവും ഇതിനൊപ്പമുണ്ട്. 

Amritha

എന്നുകരുതി, ഇതൊരു ജോലിഭാരമാണോ ? അല്ലേയല്ല. പുസ്തകത്തിലെ പാഠങ്ങളെക്കാൾ വലുതാണ് ഇത്തരം അനുഭവപാഠങ്ങൾ പകരുന്ന ഉൾക്കാഴ്ച. ഡോക്ടറെന്ന നിലയിൽ കൂടുതൽ മികവോടെ പ്രവർത്തിക്കാനുള്ള ഊർജമാണു സമ്പാദ്യം.

ഡോ. അമൃത രാമൻ നായർ,
ജൂനിയർ റസിഡന്റ്,
കമ്യൂണിറ്റി മെഡിസിൻ,
മെഡിക്കൽ കോളജ്, കോട്ടയം

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA