ADVERTISEMENT

എൻജിനീയറിങ്ങിലെ ഏതു മേഖലയും ഇപ്പോൾ നമുക്ക് അടുത്തറിയാം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ... എന്നിങ്ങനെ ഒരുപാടുണ്ട് എൻജിനീയറിങ്ങിലെ മേഖലകൾ. എന്നാൽ, ചോക്‌ലേറ്റ് എൻജിനീയർ എന്നു കേട്ടിട്ടുണ്ടോ?! വെറുതെ തിന്നു രസിക്കുന്ന ചോക്‌ലേറ്റിന്റെ പിറവിക്കു പിന്നിലുമുണ്ട്, എൻജിനീയർമാർ. 

മധുരമൂട്ടാൻ മത്സരം 

ഒരു വർഷം ശരാശരി 100 ബില്യൻ ഡോളറിലധികം (10,000 കോടി രൂപയിലേറെ) വിറ്റുവരവുള്ള വിപണിയാണു ചോക്‌ലേറ്റുകളുടേത്. വിപണിയിലെ മത്സരം വളരെയേറെ. അതുകൊണ്ടുതന്നെ ഉൽപന്നം ഏറ്റവും ആകർഷകമായി വിപണിയിലിറക്കാനാണ് ഓരോ കമ്പനിയും ശ്രമിക്കുന്നത്. ചോക്‌ലേറ്റിന്റെ രുചിയോടൊപ്പം അതിന്റെ പാക്കേജിങ്, രൂപം എന്നിവ വിൽപനയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നാണു പഠനം.

ഇവിടെയാണ് ചോക്‌ലേറ്റ് എൻജിനീയർമാരുടെ റോൾ. ചോക്‌ലേറ്റിന്റെ രൂപം ഡിസൈൻ ചെയ്യുന്നത് ഇവരാണ്. ഓരോ സീസണിലും നൂതനമായ രീതിയിൽ ചോക്‌ലേറ്റുകൾ ഡിസൈൻ ചെയ്തു വിപണിയിലെത്തിക്കുക അത്രയെളുപ്പമല്ല. ഡിസൈനും പാക്കേജിങ്ങും മറ്റു കമ്പനികളെക്കാൾ മെച്ചപ്പെടണം, ലോകമെങ്ങുമുള്ളവർക്ക് ഇഷ്ടപ്പെടണം തുടങ്ങിയ ഘടകങ്ങൾ വെല്ലുവിളികളാണ്.

രൂപത്തിലും കാഴ്ചയിലും 

ചോക്‌ലേറ്റ് നിർമാണത്തിനു പിന്നിലെ സാങ്കേതികവിദ്യ രൂപപ്പെടുത്തേണ്ടത് ചോക്‌ലേറ്റ് എൻജിനീയർമാരാണ്. രൂപപ്പെടുത്തിയ ഡിസൈൻ അനുസരിച്ച് ചോക്‌ലേറ്റുകൾ ഉണ്ടാകാൻ മോൾഡുകൾ (അച്ചുകൾ) നിർമിക്കുകയാണ് ഇവരുടെ ആദ്യ ജോലി. വളരെ സൂക്ഷ്മമായ ജോലിയാണിത്. കാരണം, മോൾഡിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും മൊത്തം ഡിസൈനെ ബാധിക്കും.

ഓരോ മിനിറ്റിലും ആയിരക്കണക്കിനു ചോക്‌ലേറ്റുകളുകളാണു നിർമിക്കുക. ഈ പ്രവർത്തനം ശരിയായാണോ നടക്കുന്നതെന്നു ഉറപ്പുവരുത്തേണ്ടതും എൻജിനീയർമാരുടെ ചുമതലയാണ്. പാക്കേജിങ്ങാണ് അവസാനഘട്ടം. മനോഹരമായ റാപ്പറുകളിൽ പൊതിഞ്ഞെത്തുന്ന ചോക്‌ലേറ്റുകൾക്കു പിന്നിലും എൻജിനീയറുടെ ബുദ്ധിയുണ്ട്. 

വൻകിട ചോക്‌ലേറ്റ് കമ്പനികളിൽ ചോക്‌ലേറ്റ് എൻജിനീയർമാർക്ക് അവസരങ്ങളുണ്ട്. മെക്കാനിക്കൽ, കെമിക്കൽ എൻജിനീയർമാരാണ് കൂടുതലും ചോക്‌ലേറ്റ് എൻജിനീയർമാരായി പരിണമിക്കുന്നത്. അടുത്ത തവണ സ്വാദിഷ്ടമായ ചോക്‌ലേറ്റ് നുണയുമ്പോൾ ഓർത്തോളൂ, അതിനു പിറകിൽ ഒരു എൻജിനീയർ ഉണ്ടെന്ന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com