ADVERTISEMENT

കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയുടെ പരീക്ഷ കെഎഎസ് മെയിൻ പരീക്ഷയ്ക്കു ശേഷം നടത്തും. ജൂണിലോ ജൂലൈയിലോ കെഎഎസ് മെയിൻ പരീക്ഷ നടത്താനാണ്  തീരുമാനം.   അങ്ങിനെയെങ്കിൽ അസിസ്റ്റന്റ് പ്രഫസർ പരീക്ഷ ജൂലൈ അവസാനമോ ഒാഗസ്റ്റിലോ നടക്കും. 

അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ എല്ലാ വിഷയങ്ങൾക്കും വിവരണാത്മക പരീക്ഷ നടത്താനാണ് പിഎസ്‌സി ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.  സിലബസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി ഒബ്ജക്ടീവ് പരീക്ഷയാണ് നടത്തുന്നതെങ്കിലും സിലബസിൽ മാറ്റമുണ്ടാകില്ല. 

149 അധ്യാപക തസ്തിക കൂടി

സംസ്ഥാനത്തെ വിവിധ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 149 അധ്യാപക തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത അധ്യയന വർഷത്തിലാവും പുതിയ തസ്തിക സൃഷ്ടിക്കുക. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വൈപ്പിൻ, സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് നിലമ്പൂർ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ തസ്തിക ഉൾപ്പെടെയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com