sections
MORE

സായുധസേനയിൽ മികച്ച ജോലി; അറിയാം മാർഗങ്ങൾ

PTI9_8_2018_000055B
SHARE

ഡിഗ്രി കഴിഞ്ഞാൽ ആർമി റിക്രൂട്മെന്റ് റാലി വഴിയല്ലാതെ സായുധസേനയിൽ പ്രവേശിക്കാൻ അവസരമുണ്ടോ?            

രമേശ് കൃഷ്ണൻ

ഒന്നാന്തരം അവസരമുണ്ട്. ബാച്‌ലർ ബിരുദധാരികളെ കരസേന, വ്യോമസേന, നാവികസേന എന്നീ മൂന്നു വിഭാഗങ്ങളിലെയും കമ്മിഷൻഡ് ഓഫിസർമാരായി തിരഞ്ഞെടുക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ, ‘കംബൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ’ (CDSE) നടത്തും. 

ഈ എഴുത്തുപരീക്ഷയിൽ മികവുള്ളവരെ സർവീസസ് സിലക്‌ഷൻ ബോർഡ് (SSB) ഇന്റർവ്യൂ വഴി പരിശോധനയ്ക്കു വിധേയരാക്കും. സായുധസേനാ സേവനത്തിനു യോജിച്ച ശേഷികൾ (OLQ: ഓഫിസർ ലൈക് ക്വാളിറ്റീസ്) ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇന്റർവ്യൂവിന്റെ ലക്ഷ്യം. ഇതു മുഖാമുഖപരീക്ഷയല്ല. അഞ്ചു ദിവസത്തോളം നീണ്ടുനിൽക്കുന്ന വിശദ പരിശോധനയിലുടെ കായികവും മാനസികവും വൈകാരികവും ആയ ഗുണവിശേഷങ്ങൾ വിലയിരുത്തുന്നു. മനഃശാസ്ത്രജ്ഞന്റെ പരീക്ഷകൾ, വാതിൽപ്പുറ കായികപരീക്ഷണങ്ങൾ, ഗ്രൂപ് ചർച്ച, പ്രശ്നനിർധാരണം, ലഘുപ്രസംഗം തുടങ്ങി ഇതിനു പല ഘടകങ്ങളുമുണ്ട്. ‍

ഇന്റർവ്യൂവിലും വിജയിക്കുന്നവരെ മെഡിക്കൽ പരിശോധനയും കഴിച്ച്, സിലക്ട് ചെയ്ത്, സായുധസേനാ ഓഫിസറാക്കാനുള്ള പരിശീലനത്തിനു നിയോഗിക്കും. എയർഫോഴ്സിൽ ചേരേണ്ടവർ ജീവിതത്തിലൊരിക്കൽ മാത്രം പങ്കെടുത്ത് അഭിരുചി തെളിയിക്കേണ്ട പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റിലും മികവു കാട്ടണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്കു പരിശീലനം നടത്തുന്ന സ്ഥാപനങ്ങൾ:

1. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡുൺ

2. ഇന്ത്യൻ നേവൽ അക്കാദമി, എഴിമല

3. എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ്

4. ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ

യോഗ്യത: ആർമിയിലേക്കുള്ള പരിശീലനം നൽകുന്ന 1, 4 സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം മതി. നേവൽ അക്കാദമിയിലേക്ക് എൻജിനീയറിങ് ബിരുദം വേണം. എയർഫോഴ്സ് അക്കാദമിയിലേക്കാകട്ടെ, എൻജിനീയറിങ് ബിരുദം അഥവാ പ്ലസ് ടുവിൽ മാത്‌സും ഫിസിക്‌സും പഠിച്ചതിനുശേഷം ലഭിച്ച ഏതെങ്കിലും ബിരുദമാണു മിനിമം യോഗ്യത.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA