എഎഫ്എംസിയിലെ ഉപരിപഠന സാധ്യതകൾ

AFMC
SHARE

എഎഫ്എംസിയിൽ പഠിച്ച് എംബിബിഎസ് ന‌േടുന്നവർക്ക് ഉപരിപഠന സൗകര്യമുണ്ടെന്നു വായിച്ചു. അവിടത്തെ മാസ്റ്റർ, സൂപ്പർ സ്പെഷൽറ്റി കോഴ്സുകളിലേക്കു സായുധസേനയിൽ ഇല്ലാത്തവർക്കു പ്രവേശനമുണ്ടോ? 

വി.എ. സ്രാജേഷ്

ഉണ്ട്. പക്ഷ എളുപ്പമല്ല. രാജ്യരക്ഷാ വകുപ്പിന്റെ നിയന്ത്രണത്തിൽ എഎഫ്എംസി ഉൾപ്പെടെ എട്ടു സ്ഥാപനങ്ങളിൽ എംഡി, എംഎസ് പഠനസൗകര്യമുണ്ട്. സൂപ്പർ സ്പെഷൽറ്റി പ്രോഗ്രാമുകളുമുണ്ട്. ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് സ്ഥാപനങ്ങൾ:

1. ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ്, (എഎഫ്എംസി), പുണെ

2. ആർമി ഹോസ്പിറ്റൽ (റിസർച്ച് & റഫറൽ), ഡൽഹി കന്റോൺമെന്റ്

3. കമാൻഡ് ഹോസ്പിറ്റൽ (എയർ ഫോഴ്സ്), ബെംഗളൂരു

4. ഐഎൻഎച്ച്‌എസ് അശ്വിനി, മൂംബൈ

5. കമാൻഡ് ഹോസ്പിറ്റൽ (ഈസ്റ്റേൺ കമാൻഡ്), കൊൽക്കത്ത

6. കമാൻഡ് ഹോസ്പിറ്റൽ (സെൻട്രൽ കമാൻഡ്), ലക്നൗ

7. കമാൻഡ് ഹോസ്പിറ്റൽ (വെസ്റ്റേൺ കമാൻഡ്), ചണ്ഡീ മന്ദിർ, ഹരിയാന 

8. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിൻ, ബെംഗളൂരു

സിലക്‌ഷനിൽ താഴെക്കാണുന്ന മുൻഗണനാക്രമം പാലിക്കും

1. എഎഫ്എംഎസ് ഓഫിസർമാർ

2. കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്ത വിദേശികൾ

3. പാരാമിലിട്ടറി ഉൾപ്പെടെ കേന്ദ്ര സർക്കാരിലെ യൂണിറ്റുകൾ സ്പോൺസർ ചെയ്ത മെഡിക്കൽ ഓഫിസർമാർ

4. കരാർ കാലത്തെ സായുധസേവനം പൂർത്തിയാക്കി സർവീസ് വിട്ട ഓഫിസർമാർ

5. സാധാരണ അപേക്ഷകർ. ഇവർ യോഗ്യത നേടിക്കഴിഞ്ഞ് അഞ്ചു വർഷം സായുധസേനയിലെ സേവനത്തിനു നിർദിഷ്ട തുകയ്ക്കു കരാർ ഒപ്പിടണം.

ഇങ്ങനെയാകുമ്പോൾ, സാധാരണ അപേക്ഷകർക്കു മുൻഗണനാക്രമത്തിൽ അഞ്ചാം സ്ഥാനമേ കിട്ടൂ. പിജി/സൂപ്പർ സ്പെഷൽറ്റി നീറ്റ് റാങ്ക് അടിസ്ഥാനത്തിലാണ് സിലക്‌ഷൻ. റജിസ്ട്രേഷനും അലോട്മെന്റിനും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിലെ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ www.mcc.nic.in എന്ന വൈബ്സൈറ്റ് വഴി. എംബിബിഎസ് പ്രവേശനത്തിനു നീറ്റ് ഉള്ളതുപോലെ എംഡി/എംഎസിന് മറ്റൊരു നീറ്റും സൂപ്പർ സ്പെഷൽറ്റിക്കു മൂന്നാമതൊരു നീറ്റുമുണ്ട്. പൂർണ വിവരങ്ങൾക്ക് www.afmcdg1d.gov.in എന്ന സൈറ്റ് നോക്കാം.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA