ADVERTISEMENT

സഹകരണ വകുപ്പിൽ ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയുടെ അന്തിമ ഉത്തരസൂചികയിൽ വ്യാപക തെറ്റുകൾ.  തെറ്റായ ഉത്തരത്തിനു മാർക്ക് നൽകിയും ശരിയുത്തരമുള്ള ചോദ്യം ഒഴിവാക്കിയുമാണ് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്. ചോദ്യ ബുക്ക്‌ലെറ്റ്  ആൽഫാ കോഡ് എ പ്രകാരം 17, 30, 39, 76 എന്നീ ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരത്തിനാണ് മാർക്കു നൽകുന്നത്. 96–ാം ചോദ്യത്തിന് ശരിയുത്തരം ഒാപ്ഷനിലുണ്ടായിട്ടും ചോദ്യം ഒഴിവാക്കി. ഇതിനെതിരെ ഉദ്യോഗാർഥികൾ പിഎസ്‌സിക്കു പരാതി നൽകിയിട്ടുണ്ട്. 

ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയ്ക്ക് ഫെബ്രുവരി ഒന്നിനു നടത്തിയ പരീക്ഷയിലെ 3 ചോദ്യങ്ങളാണ് മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.  ചോദ്യ ബുക്ക്‌ലെറ്റ് ആൽഫാകോഡ് എ പ്രകാരം 25, 73, 96 ചോദ്യങ്ങളാണ് അന്തിമ ഉത്തരസൂചികയിൽ ഒഴിവാക്കിയത്. ഒരു ചോദ്യത്തിന്റെ ഉത്തരം തിരുത്തിയിട്ടുമുണ്ട്. 8–ാം ചോദ്യത്തിന് പ്രാഥമിക ഉത്തരസൂചികയിൽ സി ഒാപ്ഷനായിരുന്നു ശരിയുത്തരമായി നൽകിയിരുന്നത്. അന്തിമ ഉത്തരസൂചികയിൽ ഇത് ഡി ആക്കി തിരുത്തി. 

അന്തിമ ഉത്തരസൂചികയിൽ തെറ്റായി പ്രസിദ്ധീകരിച്ച ഉത്തരങ്ങളും ചോദ്യങ്ങളും

17.  The Registrar shall make an order for the cancellation of the registration of the society under:

(A) Section 73 

(B) Section 74

(C) Section 72 

(D) Section 75

∙ഈ ചോദ്യത്തിന് (D) Section 75 എഴുതിയവർക്കാണ് പിഎസ്‌സി മാർക്കു നൽകുന്നത്. എന്നാൽ ശരിയുത്തരം (B)  Section 74 ആണ്.

30. _______ is an officer/person appointed under section 68A of Kerala Cooperative Societies Act

(A) Registrar 

(B) Arbitrator

(C) Vigilance Officer 

(D) Liquidator

∙പിഎസ്‌സിയുടെ  ഉത്തരം (B) Arbitrator എന്നതാണ്. എന്നാൽ ശരിയുത്തരം (C) Vigilance Officer ആണ്.

39. All India Rural Credit Review Committee was established by Reserve Bank of India in:

(A) 1951 

(B) 1954

(C) 1970 

(D) 1963

∙ഇതിന്റെ  ശരിയുത്തരം ഒാപ്ഷനിലില്ല. ഈ ചോദ്യം ഒഴിവാക്കേണ്ടതാണ്. എന്നാൽ (C) 1970 ആണ് പിഎസ്‌സി ശരിയുത്തരമായി കാണിച്ചിട്ടുള്ളത്.

76. The relationship between the customer and the banker in case of deposit:

(A) Principal and agent 

(B) Debtor and creditor

(C) Lessee and lesser 

(D) None of these

∙(D) None of these ആണ് ശരിയുത്തരം. എന്നാൽ അന്തിമ ഉത്തരസൂചികയിൽ മാർക്ക് നൽകുന്നത് (B) Debtor and creditor എന്നതിനാണ്.

96. A device which is used to boost the signal between two cable segments or wireless access points is:

(A) Booster 

(B) Repeater

(C) Switch 

(D) Router

∙(B) Repeater ശരിയുത്തരമായിട്ടും ഈ ചോദ്യം മൂല്യനിർണയത്തിൽ നിന്നൊഴിവാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com