sections
MORE

ആന്റി വൈറസ് രോഗവ്യാപനം നിയന്ത്രിക്കുന്നതെങ്ങനെ?; പഠിക്കാം എപ്പിഡിമിയോളജി

where-to-study
SHARE

ഇരുപതാം നൂറ്റാണ്ടിലെ മഹാമാരികളായ സ്പാനിഷ് ഫ്ലൂവും ഏഷ്യൻ ഫ്ലൂവുമെല്ലാം ലക്ഷക്കണക്കിന് ആളുകളെയാണു കൊന്നൊടുക്കിയത്. പിൽക്കാലത്ത് ഗുരുതര രോഗബാധകളുണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ഒരു പരിധിക്കപ്പുറം ആഘാതമുണ്ടാക്കിയില്ല.

രോഗബാധകളെ നിയന്ത്രിക്കാനാകും വിധം ആരോഗ്യമേഖല കൈവരിച്ച വളർച്ചയാണു കാരണം. പകർച്ചവ്യാധി വ്യാപനം തടയുന്ന പഠനശാഖയായ എപ്പിഡിമിയോളജി അങ്ങനെ വികസിച്ചുവന്നതാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായക പങ്കുള്ളവരാണ് എപ്പിഡിമിയോളജിസ്റ്റുകൾ.

എന്താണ് എപ്പിഡിമിയോളജി ?

ഡോക്ടർ രോഗിയെ ചികിത്സിക്കുന്നു, രോഗം മാറ്റുന്നു. എപ്പിഡിമിയോളജിസ്റ്റാകട്ടെ, രോഗം പടരുന്ന രീതികൾ, വ്യാപനത്തിന്റെ തോത്, രോഗബാധിതരുടെ സാമൂഹിക സവിശേഷതകൾ തുടങ്ങിയവ കണ്ടെത്തി രോഗത്തെ പിടിച്ചുകെട്ടാനുള്ള വഴികൾ തേടുന്നു. 

ഇതിനായി ആഴത്തിലുള്ള വിവരശേഖരണവും അപഗ്രഥനവും വേണ്ടിവരും. ഒരുപാടു യാത്ര ചെയ്യുകയും ഡെഡ്‌ലൈനുകൾ പാലിച്ചു ജോലി ചെയ്യുകയുമൊക്കെ വേണ്ടി വരും.

എവിടെ പഠിക്കാം ?

പബ്ലിക്ക് ഹെൽത്ത് മാസ്റ്റേഴ്‌സ് ബിരുദമാണ് എപ്പിഡിമിയോളജിസ്റ്റുകൾക്കു വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

∙ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡിമിയോളജി ഈ മേഖലയിലെ കേന്ദ്രസ്ഥാപനമാണ്. ഇവിടെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്), എംഎസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമുകളുണ്ട്. എംബിബിഎസ് കഴിഞ്ഞവർക്കാണ് എംപിഎച്ചിൽ പ്രവേശനം. 

∙സ്റ്റാറ്റിസ്റ്റിക്സ് മെയിനായോ സബ്സിഡിയറിയായോ പഠിച്ചു ബിരുദം നേടിയവർക്ക് എംഎസ്‌സി ബയോ സ്റ്റാറ്റിസ്റ്റിക്സിന് അപേക്ഷിക്കാം. കൊൽക്കത്തയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്തിൽ എപ്പിഡിമിയോളജിക്കായി പ്രത്യേക വിഭാഗമുണ്ട്. ഇവിടെയും എംപിഎച്ച് പ്രോഗ്രാമുണ്ട്. 

∙ഐഐടി ഗാന്ധിനഗർ, മുംബൈ ഹോമി ഭാഭാ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലും കോഴ്സുകളുണ്ട്.കേരളത്തിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും, ആരോഗ്യ സർവകലാശാലയുടെ കീഴിലും പഠനാവസരമുണ്ട്.വിദേശത്തും ധാരാളം സർവകലാശാലകള്‍ ഈ മേഖലയിൽ കോഴ്സുകൾ നൽകുന്നു

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA