ADVERTISEMENT

സെക്രട്ടേറിയറ്റ്/ പിഎസ്‌സി/ അഡ്വക്കറ്റ് ജനറൽ ഒാഫിസ്, സർവകലാശാല തുടങ്ങിയവയിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ജനുവരി 11നു നടത്തിയ പരീക്ഷയിലെ 6 ചോദ്യങ്ങൾ പിഎസ്‌സി മൂല്യനിർണയത്തിൽ നിന്നൊഴിവാക്കി. ചോദ്യ ബുക്ക്‌ലെറ്റ് ആൽഫാ കോഡ് എ പ്രകാരം 41, 57, 62, 63, 79, 99 എന്നീ ചോദ്യങ്ങളാണ് അന്തിമ ഉത്തരസൂചികയിൽ ഒഴിവാക്കിയത്. ഇതോടെ ആകെ മാർക്ക് 100ൽ നിന്നു 94 ആയി കുറഞ്ഞു. 66–ാം ചോദ്യത്തിന് പ്രാഥമിക ഉത്തരസൂചികയിൽ നൽകിയിരുന്ന ഉത്തരം തിരുത്തിയിട്ടുമുണ്ട്.  പ്രാഥമിക ഉത്തരസൂചികയിൽ സി ഒാപ്ഷനായിരുന്നു ശരിയുത്തരം. അന്തിമ ഉത്തരസൂചികയിൽ ഇത് ഡി ഒാപ്ഷനായി തിരുത്തി. 

∙ഒഴിവാക്കിയ ചോദ്യങ്ങൾ

41. Where we can see view buttons?

A. Left of the vertical scroll bar  

B. Bottom of the vertical scroll bar

C. Left of the horizontal scroll bar 

D. Bottom of the horizontal scroll bar

57. The Electronic Typewriter is invented in the year

A. 1938    B. 1918

C. 1931    D. 1927

62. Pick out one word from the passage that means “eat grass in a field”.

A. Invent    B. Believe

C. Graze    D. Lump

63. What is the opposite word of “invent”?

A. Imitate  B. Imagine

C. Find out   D. Forge

79. We always reading news paper_______ the morning

A. of   B. on

C. in   D. at

99. The peacock dances gracefully. Pick out the adjective

A. peacock   B. dances

C. the   D. gracefully

∙തിരുത്തിയ ചോദ്യം

66. Edit the sentence

A small group of men is waiting in a queue outside the bakery

A. waited   B. Waits

C. are waiting  D. is waiting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com