പഠിക്കാം ബിസിനസ് തന്ത്രങ്ങൾ; മികച്ച കരിയർ സാധ്യത

MBA
SHARE

കിടമത്സരം നിറഞ്ഞ ആധുനിക ബിസിനസുകളിൽ വിജയിക്കണമെങ്കിൽ ധാരാളം വിവരങ്ങൾ നിരന്തരം കാര്യക്ഷമമായി വിശകലനം ചെയ്ത്, ഭാവിയിൽ രൂപം കൊള്ളുന്ന ട്രെൻഡുകൾ മുൻകൂട്ടിക്കണ്ട് തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഇതിനു ബിസിനസ് അനലിറ്റ്ക്സിലോ ഡേറ്റ സയൻസിലോ പ്രാവീണ്യം ആർജിച്ചവരുടെ സേവനം വേണം. 

ചില്ലറ സാധ്യതകളല്ല 

ഒന്നാന്തരം കരിയർസാധ്യതകളുള്ള മേഖലയാണിത്. പഠിച്ചതു പാടുന്നതിനപ്പുറം തനതായ പുതുരീതികളിൽ ചിന്തിച്ച് അപഗ്രഥനം വഴി നൂതന ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കഴിയുന്നവർക്കു ശോഭിക്കാവുന്ന രംഗം. നിലവിലെ രീതികൾ മനസ്സിൽ വച്ച് നിർദിഷ്ട മാറ്റങ്ങൾ നടപ്പിലാക്കിയാൽ എന്തെല്ലാം ഗുണദോഷങ്ങളുണ്ടാവാം എന്നു കൃത്യമായി പ്രവചിക്കാൻ വാസന വേണം. വിവരങ്ങൾ ആവർത്തിച്ചു വിശകലനം ചെയ്യാൻ ക്ഷമയും ആവശ്യമാണ്.

ഉപഭോക്തൃ ബന്ധങ്ങൾ, കലവറ നിയന്ത്രണം (ഇൻവെന്ററി കൺട്രോൾ), കളവുകണ്ടെത്തൽ, വില നിശ്ചയിക്കൽ, വായ്പത്തീരുമാനം, മാർക്കറ്റ് ബാസ്കറ്റ് അനാലിസിസ് തുടങ്ങിയവയ്ക്കു ബിസിനസ് അനലിറ്റിക്സ് വിദഗ്ധരുടെ സേവനം വേണം. ഒരു സാധനം വാങ്ങുന്നതോടൊപ്പം മറ്റു ചിലതുംകൂടി സ്വാഭാവികമായി വാങ്ങുന്ന പ്രവണത കണ്ടെത്തുന്നതാണു ബാസ്കറ്റ് അനാലിസിസ്.

സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങൾ അപഗ്രഥിക്കാൻ സ്റ്റാറ്റിസ്റ്റിക്സ് ഗണ്യമായി പ്രയോഗിക്കേണ്ടിവരും. ഇത്തരം അപഗ്രഥന ഫലങ്ങൾ പ്രയോജനപ്പെടുത്തിയാവും കമ്പനി പ്രവർത്തനത്തിൽ പരിഷ്കാരങ്ങൾ വരുത്തു‌ക. കമ്പനിയെ ഡേറ്റ നിയന്ത്രിക്കുന്നുവെന്നു പറയാറുണ്ട്. ഡേറ്റയുടെ ഗുണനിലവാരവും അനലിസ്റ്റിന്റെ സാമർഥ്യവും ചേരുമ്പോൾ പരിഷ്കാരങ്ങൾക്കുള്ള ഉൾക്കാഴ്ച ലഭിക്കുന്നു. മത്സരിച്ചു നിൽക്കുന്ന സ്ഥാപനങ്ങളെ നേരിടാൻ തക്ക ശൈലികളും ബിസിനസ് തീരുമാനങ്ങളും ഉരുത്തിരിയുകയും ചെയ്യുന്നു. പല സ്ഥാപനങ്ങളും കൈകാര്യം ചെയ്യേണ്ട ഡേറ്റയുടെ വലിപ്പവും വൈവിധ്യവും ഏറുമ്പോൾ ‘ബിഗ് ഡേറ്റ’ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തേണ്ടിവരും.

പഠനാവസരങ്ങൾ 

∙2 year Diploma in Business Analytics-jointly offered by IIT Kharagpur, IIM Kolkata & Indian Statistical Institute, Kolkata

∙Delhi Technological University-MBA (Business Analytics)

∙ISB Hyderabad-Certificate in Business Analytics

∙IIM Ahmedabad-6 month Certificate in Advanced Analytics for working professionals

∙IIM Kolkota-1 year online Executive Program on Business Analytics for professionals

∙IIM Bangalore-8 month program in Business Analytics & Intelligence for experienced professionals

∙Symbiosis Centre for Management & Human Resource Development-1 year PG Diploma in Advanced Analytics for working professionals

∙Harvard Business School-8 months online program 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA