ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷയിലെ 20 ഉത്തരങ്ങളിൽ പിഎസ്‌സി തിരുത്തൽ വരുത്തി. പേപ്പർ ഒന്നിലെ 5 ഉത്തരങ്ങളും പേപ്പർ രണ്ടിലെ 15 ഉത്തരങ്ങളുമാണ് അന്തിമ ഉത്തരസൂചികയിൽ തിരുത്തിയത്. രണ്ടു പേപ്പറുകളിലുമായി 7 ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്നൊഴിവാക്കിയിട്ടുമുണ്ട്. ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ സംഭവിച്ച പിഴവുമൂലമാണ് ഇത്രയും ചോദ്യങ്ങൾ ഒഴിവാക്കിയത്. ഇതോടെ പ്രാഥമിക പരീക്ഷയിലെ ആകെ മാർക്ക് 200ൽ നിന്ന് 193 ആയി കുറയും. 

പേപ്പർ ഒന്നിൽ നിന്ന് 1, 67, 79 (ചോദ്യ ബുക്ക്‌ലെറ്റ് ആൽഫാ കോഡ് എ പ്രകാരം) എന്നീ ചോദ്യങ്ങളാണ് ഒഴിവാക്കിയത്. 5 ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ തിരുത്തൽ വരുത്തി. 

പേപ്പർ രണ്ടിൽ നിന്ന് 3, 6, 7, 62 (ചോദ്യ ബുക്ക്‌ലെറ്റ് ആൽഫാ കോഡ് എ പ്രകാരം) എന്നീ ചോദ്യങ്ങൾ ഒഴിവാക്കി. 15 ചോദ്യങ്ങൾക്ക് പ്രാഥമിക ഉത്തരസൂചികയിൽ നൽകിയ ഉത്തരങ്ങൾ തിരുത്തി.

വിജയികളുടെ പട്ടിക ഒരു മാസത്തിനകം

അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം പിഎസ്‌സി ആരംഭിച്ചു. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പരീക്ഷ വിജയിച്ചവരുടെ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ മാസം ആയിരിക്കും മെയിൻ പരീക്ഷ. മെയിൻ പരീക്ഷ വിജയിക്കുന്നവർക്ക് ഇന്റർവ്യൂ കൂടി നടത്തി  നവംബര്‍ ഒന്നിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

കെഎഎസ് പരീക്ഷയുടെ അന്തിമ ഉത്തര സൂചികയിൽ തിരുത്തിയ ഉത്തരങ്ങൾ

പേപ്പർ– 1(ചോദ്യ ബുക്ക്‌ലെറ്റ് ആൽഫാ കോഡ് എ പ്രകാരം) 

തിരുത്തിയ ഉത്തരങ്ങൾ

3. Mark the correct statement:

(പ്രാഥമിക ഉത്തര സൂചികയിൽ ഉത്തരം  C. Both 1 and 2 are correct ആയിരുന്നു. അന്തിമ ഉത്തര സൂചികയിൽ B. 2 is correct എന്നു തിരുത്തി)

62. Which one of the following is NOT true with regard to India's reservation to the provision of Convention on Elimination of All forms of Discrimination Against Women (CEDAW)?

(പ്രാഥമിക ഉത്തര സൂചിക– D. to take measures to eliminate discrimination by any person, organization or enterprise.

അന്തിമ ഉത്തര സൂചിക– C. reference of disputes to international Court of Justice in case of failure of arbitration)

65. Under the Indian Constitution, the residuary powers are vested in:

(പ്രാഥമിക ഉത്തര സൂചി– C. the States and Union Territories

അന്തിമ ഉത്തര സൂചിക–B. the Centre)

87. A Ship sailing from the eastern extremity of the Aleutian Islands to Dutch Harbour crosses 1800 meridian at 23.30 hrs on January 1, 1999. What time and date will be recorded by the captain  of the ship in his diary after one hour journey from the point of crossing of the meridian?

(പ്രാഥമിക ഉത്തര സൂചിക– A. January 1, 00.30 hrs.

അന്തിമ ഉത്തര സൂചിക– C. January 3, 00.30 hrs )

91. Consider the following statements regarding the earthquakes:

(പ്രാഥമിക ഉത്തര സൂചിക–B. II, III and IV

അന്തിമ ഉത്തര സൂചിക–A. I, II and III )

പേപ്പർ 2 (ചോദ്യ ബുക്ക്‌ലെറ്റ് ആൽഫാ കോഡ് എ പ്രകാരം) 

8. The second national commission on labour  is set-up on 15th October 1999 under the chairmanship of Ranindra Varma and the report was submitted on 29th June, 2002. Which of the following is not a recommendation of the report?

(പ്രാഥമിക ഉത്തര സൂചിക– C. Organization should set-up a grievance redressal committee for organisations employing 50 or more.

അന്തിമ ഉത്തര സൂചിക– A. Prior permission is necessary before lay off or retrenchment)

9. Consider the following statements

(പ്രാഥമിക ഉത്തര സൂചിക– D. (I), (iii) and (iv) are correct

അന്തിമ ഉത്തര സൂചിക–A. (iv) alone is correct  )

11. Which constitutional amendment is done to pass the GST bill?

(പ്രാഥമിക ഉത്തര സൂചിക–A. 101st അന്തിമ ഉത്തര സൂചിക- C. 122nd )

12. Which of the following  statements is/are correct about the NITI Aayog?

(പ്രാഥമിക ഉത്തര സൂചിക– D. Only (I) and (ii)

അന്തിമ ഉത്തര സൂചിക– C. Only (I))

14. Regions are categorised into different stages with respect to its achivements in growth and human development. At present which stage does  Kerala State belong to among the following?

(പ്രാഥമിക ഉത്തര സൂചിക– B. Virtuous. അന്തിമ ഉത്തര സൂചിക- C. Human development lop-sided)

16. Kerala's achievement in health sector is widely acknowledged. Now consider the following statements

(പ്രാഥമിക ഉത്തര സൂചിക–B. (ii) only

അന്തിമ ഉത്തര സൂചിക– A. (I) only )

25. Which of the following statements is/are true in relation to science and technology?

(പ്രാഥമിക ഉത്തര സൂചിക– C. (I) and (iii) only 

അന്തിമ ഉത്തര സൂചിക– A. (I) only) 

47. Biomass gasification is considered to be on of the sustainable solutions to the power crisis in India. In this context, which of the following statements is/are correct?

(പ്രാഥമിക ഉത്തര സൂചിക–C. (I) and (iii) only 

അന്തിമ ഉത്തര സൂചിക–A. (I) only)

50. Radioactive waste management in our country is governed under:

(പ്രാഥമിക ഉത്തര സൂചിക– C. Environment (Protection) Act, 1986. അന്തിമ ഉത്തര സൂചിക–B. Atomic Energy Act, 1962)

52. Read each sentence to find out whether there is any grammatical error in it. 

(പ്രാഥമിക ഉത്തര സൂചിക– B. Concentrate herself on

അന്തിമ ഉത്തര സൂചിക– D. No error) 

59. Choose an appropriate verb form and mark your answer in the response sheet. 

Over the last fifty years, mobiles________ dramatically.

(പ്രാഥമിക ഉത്തര സൂചിക– A. have been developed 

അന്തിമ ഉത്തര സൂചിക–C. have developed) 

66. Find the correct meaning of the given idiomatic expression and mark your answer in the response sheet.

To fly off the handle

(പ്രാഥമിക ഉത്തര സൂചിക– B. To be indifferent

അന്തിമ ഉത്തര സൂചിക–  D. To lose one's temper) 

81. സമ്പത്+ലബ്ധി

(പ്രാഥമിക ഉത്തര സൂചിക–A. സമ്പല്ലബ്ധി 

അന്തിമ ഉത്തര സൂചിക–C. സമ്പദ്‌ലബ്ധി)

82. കുരുത്തോല

(പ്രാഥമിക ഉത്തര സൂചിക– B. കുരുന്ത് + ഒാല

അന്തിമ ഉത്തര സൂചിക– A. കുരുന്ന് + ഒാല) 

86. എതിർലിംഗം കണ്ടെത്തുക

ശ്രോതാവ്

(പ്രാഥമിക ഉത്തര സൂചിക– A.  ശ്രോതി

അന്തിമ ഉത്തര സൂചിക–C. ശ്രോത്രി)

അന്തിമ ഉത്തര സൂചികയിലും തെറ്റെന്നു പരാതി

കെഎഎസ് പേപ്പർ 2ലെ (ആൽഫാ കോഡ്–എ)  11, 12 ചോദ്യങ്ങളുടെ ഉത്തരങ്ങൾ അന്തിമ ഉത്തര സൂചികയിൽ തെറ്റായാണ് നൽകിയിട്ടുള്ളതെന്നു പരാതി. രണ്ടു ചോദ്യങ്ങൾക്കും പ്രാഥമിക ഉത്തരസൂചികയിൽ നൽകിയിരുന്ന ഉത്തരങ്ങളാണ് ശരിയെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. പിഎസ്‌സിക്ക് ഇതു സംബന്ധിച്ചു പരാതിയും നൽകി.
∙11–ാം ചോദ്യം ജിഎസ്ടി ബിൽ പാസാക്കിയ ഭരണഘടനാ ഭേദഗതി ബിൽ ഏത്?
പ്രാഥമിക ഉത്തരസൂചികയിൽ എ ഓപ്ഷൻ 101 ആയിരുന്നു ശരിയുത്തരം. എന്നാൽ അന്തിമ ഉത്തരസൂചികയിൽ ഇത് സി ഓപ്ഷൻ 122 എന്നു തിരുത്തി.
∙12–ാം ചോദ്യം നീതി ആയോഗുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
ഇതിന് പ്രാഥമിക ഉത്തരസൂചികയിൽ ഡി ഒാപ്ഷനായ Only (I) and (ii) ആണ് ശരിയുത്തരമായി നൽകിയിരുന്നത്. എന്നാൽ അന്തിമ ഉത്തരസൂചികയിൽ ഇത് സി ഒാപ്ഷനായ Only (I) എന്നു തിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com