ADVERTISEMENT

ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്െപക്ടർ അന്തിമ ഉത്തര സൂചികയ്ക്കു പിന്നാലെ കെഎഎസ്, സെക്രട്ടേറിയറ്റ്/ പിഎസ്‌സി, സർവകലാശാല കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, ട്രെയിനിങ് ഇൻസ്ട്രക്ടർ– പ്ലംബർ തസ്തികകളുടെ അന്തിമ ഉത്തര സൂചികകൾക്കെതിരെയും പരാതികൾ. കെഎഎസ് പേപ്പർ രണ്ടിലെ രണ്ടു ചോദ്യങ്ങൾക്കെതിരെയും കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ടിലെ 3 ചോദ്യങ്ങൾക്കെതിരെയും ട്രെയിനിങ് ഇൻസ്ട്രക്ടർ– പ്ലംബർ പരീക്ഷയിലെ 2 ചോദ്യങ്ങൾക്കെതിരെയുമാണ് കൂടുതൽ പരാതികൾ ഉയർന്നിട്ടുള്ളത്.

കംപ്യൂട്ടർ അസിസ്റ്റന്റ് 

സെക്രട്ടേറിയറ്റ്/ പിഎസ്‌സി, സർവകലാശാലകൾ തുടങ്ങിയവയിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് അന്തിമ ഉത്തരസൂചികയിലെ 3 ഉത്തരങ്ങൾക്കെതിരെയാണ് പരാതി.  57, 62, 66 (ആൽഫാ കോഡ് എ പ്രകാരം) ചോദ്യങ്ങളുടെ  ഉത്തരങ്ങളിലാണ് പിശക്. 

∙ 57–ാം ചോദ്യമായ The Electronic Typewriter is invented in the year   എന്നതിനും 62–ാം ചോദ്യമായ Pick out one word from the  passage that means “eat grass in a field” എന്നതിനും ഒാപ്ഷനുകളിൽ ശരിയുത്തരമുണ്ടായിട്ടും ഒഴിവാക്കി.

57–ാം ചോദ്യം 2012ൽ ജില്ലാ സഹകരണ ബാങ്കിൽ (കൊല്ലം, പത്തനംതിട്ട) ടൈപ്പിസ്റ്റ് തസ്തികയ്ക്ക് പിഎസ്‌സി ചോദിച്ചിരുന്നതാണ്. അന്ന് 1938 എന്ന ശരിയുത്തരമെഴുതിയവർക്കു മാർക്ക് നൽകിയിരുന്നു. ഇത്തവണ ഈ ഉത്തരം എ ഒാപ്ഷനായി നൽകിയിട്ടുണ്ടെങ്കിലും ചോദ്യം ഒഴിവാക്കി.

∙ 66. Edit the sentence- A small group of men is waiting in a queue outside the bakery 

സി ഒാപ്ഷനായ are waiting ആണ് ശരിയുത്തരമായി  പ്രാഥമിക ഉത്തരസൂചികയിൽ നൽകിയത്. എന്നാൽ അന്തിമ ഉത്തരസൂചികയിൽ ഇത് ഡി ഒാപ്ഷനായ is waiting എന്നു തിരുത്തി.  ഇവ രണ്ടും ശരിയുത്തരമാണ്. 

ട്രെയിനിങ് ഇൻസ്ട്രക്ടർ പ്ലംബർ

ജനുവരി 28നു നടന്ന ട്രെയിനിങ് ഇൻസ്ട്രക്ടർ പ്ലംബർ തസ്തികയുടെ അന്തിമ ഉത്തരസൂചികയിൽ 4, 66 (ചോദ്യ കോഡ് എ) ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ പിശകുണ്ട്. 

∙  4.  Protect from electric shock which device use? 

ഡി ഒാപ്ഷനായ Rubber hand gloves ആണ് ശരിയുത്തമായി പിഎസ്‌സി നൽകിയത്. എന്നാൽ സി ഒാപ്ഷനായ Leather hand gloves ആണ് ശരിയുത്തരമെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 

∙ 66. Which of the following is used in toilet under water closet?  ബി ഒാപ്ഷനായ Strap എന്നതാണ് ശരിയുത്തരമായി നൽകിയിരിക്കുന്നത്. എന്നാൽ ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം S trap എന്നതാണ്.  ഈ ചോദ്യത്തിന്റെ സി ഒാപ്ഷൻ Q trap എന്നതാണ്. Q trap,  Half S trap എന്നും അറിയപ്പെടുന്നുണ്ട്. ഉത്തരത്തിൽ അവ്യക്തതയുള്ളതിനാൽ ഈ ചോദ്യം ഒഴിവാക്കേണ്ടതാണെങ്കിലും അക്ഷര തെറ്റുള്ള ബി ഒാപ്ഷൻ എഴുതിയവർക്ക് മാർക്ക് നൽകാനാണ് പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്. 

അന്തിമ ഉത്തരസൂചിക തിരുത്താൻ പിഎസ്‌സി തയാറായില്ലെങ്കിൽ ശരിയുത്തരമെഴുതിയ ഉദ്യോഗാർഥികൾക്ക് അതു തിരിച്ചടിയാകും. തെറ്റുത്തരമെഴുതിയവർ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തുകയും ചെയ്യും.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com