ADVERTISEMENT

കൊറോണയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന നഴ്‌സുമാരേയും പൊലീസ് ഉദ്യോഗസ്ഥരേയും എത്ര വാഴ്ത്തിയാലും മതിയാകില്ല. ഇവിടെയിതാ കാവലായി നില്‍ക്കുന്ന ഭര്‍ത്താക്കന്‍മാരെ പോലെ കരുതലോടെ ഇരിക്കുന്ന രണ്ടു ഭാര്യമാരെ പരിചയപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ. നഴ്‌സ് ഊര്‍മ്മിള ബിനുവാണ് ചങ്ങാതിയോടൊപ്പമുള്ള കോവിഡ് കാല ഡ്യൂട്ടി അപാരതയെക്കുറിച്ച് എഴുതുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

covid-19 ന്റെ ആധിയുടെ കാലത്ത് ഒരു ചെറിയ വ്യത്യസ്ത duty joining അപാരത..

2012 ജൂൺ 18 നാണു എന്റെയും ആര്യയുടെയും ഭർത്താക്കന്മാരായ ബിനുവും അഭിലാഷും പോലീസ് യൂണിഫോമണിയുന്നത്. അയൽക്കാരായ രണ്ടു പേരും ഒരുമിച്ച് psc പരീക്ഷ എഴുതി ഒരുമിച്ചു തൃശൂർ പോലീസ് അക്കദമിയിൽ നിന്ന് passing out കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു. വർഷങ്ങൾക്കിപ്പുറം 3 മാസത്തെ ഇടവേളയിൽ 2 നഴ്സ്മാരെ വിവാഹം കഴിച്ചു. ആ ഞങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാഭ്യാസ കാലത്തെ പരിചയക്കാരായിരുന്നു. ഇന്ന് 26.03.2020ൽ ഒരുമിച്ചു psc സ്റ്റാഫ്‌ നഴ്സ്

എക്സാം എഴുതി തൊട്ടടുത്ത റാങ്കുകൾ നേടി ഒരേ ആശുപത്രിയിൽ ഭർത്താക്കന്മാരുടെ പാത പിന്തുടർന്ന്. ഒരുമിച്ചു ഒരേ ദിവസം ഞങ്ങൾ ജോലിയിൽ പ്രവേശിക്കുകയാണ്...... പ്രാർത്ഥനകൾ ഉണ്ടാവണം..

NB: ഈ കൊറോണ കാലത്ത് ഞങ്ങൾ നഴ്‌സ്‌മാരും പോലീസ്കാരും ഉൾപ്പെടെ നിരവധിപേര് കർമനിരതരാണു... നിങ്ങൾ വീട്ടിലിരുന്നു ഞങ്ങളോടും നാടിനോടും സഹകരിക്കണം... നമ്മൾ അതിജീവിക്കും.. #stay home.. #stay safe...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com