ADVERTISEMENT

മാർച്ച് 31നു പ്രസിദ്ധീകരിക്കാനിരുന്ന 38 തസ്തികയിലെ വിജ്ഞാപനങ്ങൾ പിഎസ്‌സി നീട്ടി. ഗ്രാമവികസന വകുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പൊലീസ് (ഫൊറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഒാഫിസർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി), ഡ്രാഫ്ട്സ്മാൻ, ടൈപ്പിസ്റ്റ്, പൊലീസ് കോൺസ്റ്റബിൾ (പ്രത്യേക നിയമനം) തുടങ്ങിയ തസ്തികകളിലെ വിജ്ഞാപനമാണ് കോവിഡ്–19  പശ്ചാത്തലത്തിൽ മാറ്റിവച്ചത്.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ ബിരുദധാരികൾക്ക് അപേക്ഷ നൽകാം. പ്രായപരിധി 18–36. ഉദ്യോഗാർഥികൾ 02–01–1984നും 01–01–2002നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. ഈ തസ്തികയുടെ മുൻ വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത് 31–12–2014ൽ ആയിരുന്നു. 5,30,150 പേർ അന്ന് അപേക്ഷ നൽകി. മുൻ വിജ്ഞാപനപ്രകാരമുള്ള റാങ്ക് ലിസ്റ്റ് 29–05–2017ൽ പ്രസിദ്ധീകരിച്ചു. ഇതുവരെ 75 പേർക്ക് ഈ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ നൽകി.  

മേയ് 28ന് റാങ്ക് ലിസ്റ്റ് മൂന്നു വർഷ കാലാവധി പൂർത്തിയാക്കി  അവസാനിക്കും. ലിസ്റ്റിലെ വിശദമായ നിയമന വിവരങ്ങൾ ഇനി പറയുന്നു.  ഒാപ്പൺ മെറിറ്റ്– 49 വരെ, ഈഴവ– 53 വരെ, എസ്‌സി– സപ്ലിമെന്ററി 8 വരെ, എസ്ടി– സപ്ലിമെന്ററി 1 വരെ, മുസ്ലിം– 138 വരെ, ലത്തീൻ കത്തോലിക്കർ– 224 വരെ, വിശ്വകർമ– 212 വരെ. ഒബിസി, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ, ധീവര വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com