ADVERTISEMENT

കേന്ദ്ര സര്‍വീസിലെ 4.75 ലക്ഷത്തിലധികം ഒഴിവുകളിൽ നിയമനത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. യുപിഎസ്‌സി, എസ്‌എസ്‌സി, റെയിൽവേ ബോർഡുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായുള്ള ഒഴിവുകൾ ഉടൻ നികത്തുമെന്നു കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് രാജ്യസഭയിൽ അറിയിച്ചു. 

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) 4399 തസ്തികകളിലേക്കും സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്‍ (എസ്എസ്‌സി) 13,995 തസ്തികകളിലേക്കും റെയില്‍വേ റിക്രൂട്‌മെന്റ് ബോര്‍ഡുകള്‍ (ആര്‍ആര്‍ബി‍) 1,16391 തസ്തികകളിലേക്കും നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നു മന്ത്രി വ്യക്തമാക്കി. 2019 – 20 കാലയളവിൽ 3ഏജൻസികളും ചേർന്നു 1,34,785 തസ്തികകളിലാണു നിയമനത്തിനു ശുപാർശ നൽകിയത്. ഇതിനു പുറമേ  3,41,907 തസ്തികകള്‍ നികത്തുന്നതിനുള്ള നടപടികള്‍ക്കും കേന്ദ്ര സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. 

തപാല്‍ വകുപ്പ്, പ്രതിരോധ മന്ത്രാലയം, എസ്‌എസ്‌സി, റെയിൽവേ റിക്രൂട്മെന്റ് ബോർഡ് എന്നിവിടങ്ങളിലായാണ് ഈ തസ്തികകൾ. ഒഴിവുകള്‍ മുന്‍കൂറായി ബന്ധപ്പെട്ട നിയമന ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാൻ‍ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിര്‍ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര പഴ്സനെൽ കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഉപ ഓഫിസുകളിലുമായുള്ള ഒഴിവുകള്‍ നികത്തുന്നതിനു സമയബന്ധിത നടപടികൾ‍ സ്വീകരിക്കാന്‍ ഈ വര്‍ഷം ജനുവരിയിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com