sections
MORE

മേന്മയാർന്ന കരിയർ സ്വന്തമാക്കാം; പഠിക്കാം ബ്രെയിൻ റിസർച്ച്

Research
SHARE

ഭുമുഖത്ത് ഏറ്റവും സങ്കീർണമായതെന്ത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ–മനുഷ്യന്റെ തലച്ചോറ്‍. അതേപ്പറ്റിയുള്ള ഗവേഷണത്തേക്കാൾ വലിയ വെല്ലുവിളിയുണ്ടോ? പക്ഷേ, അതിൽ പങ്കെടുത്ത് കരിയർ രൂപപ്പെടുത്താൻ ബിടെക്കോ എംബിബിഎസോ സ്വന്തമാക്കിയവർക്ക് അവസരമുണ്ട്. 

കേന്ദ്ര സർക്കാരിലെ ബയോടെക്‌നോളജി വകുപ്പിന്റെ കീഴിൽ സ്വയംഭരണ സ്‌ഥാപനമായി പ്രവർത്തിക്കുന്ന സർവകലാശാലാ പദവിയുള്ള നാഷനൽ ബ്രെയിൻ റിസർച്ച് സെന്റർ ഇതിന് അവസരമൊരുക്കുന്നു. National Brain Research Centre, Manesar–122 051, Gurugram, Haryana-122 052; ഫോൺ: 0124–2845200; വെബ്: www.nbrc.ac.in.

പഠന, ഗവേഷണ ഭാഗങ്ങൾ

ഇവയിൽ ചിലതിങ്ങനെ: Architecture of the Brain, Cellular & Molecular Systems, Brain imaging, Cerebral Cortex, Cognitive & Behavioral Neuroscience, Computational & Theoretical Neuroscience, Computational models of brain and behavior, Disease-Related Neuroscience, Geography of Thought, Information Processing. Inner Brain, Inter Cellular Communication, Making Connections, Memory storage, Nervous System Development, Neurological Disorders, Neuro Pharmacology, Neuro Physiology, Regeneration & Ageing, Regulatory Systems, Sensory & Motor Systems, Structural Organization of the Brain

പ്രോഗ്രാമുകൾ രണ്ട്

1. പിഎച്ച്‌ഡി–ന്യൂറോസയൻസ്: 5 വർഷത്തെ ഈ പ്രോഗ്രാമിൽ വിവിധ ശാസ്ത്രശാഖകളിലെ അറിവുകൾ പ്രയോജനപ്പെടുത്തുന്നു. ഇതിനായി വ്യത്യസ്ത വിഷയങ്ങളിൽ യോഗ്യത നേടിയവരെ തിരഞ്ഞെടുത്ത് സംയോജിത പഠനങ്ങളും ഒരുക്കുന്നു. ലൈഫ് സയൻസസ്, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, സ്റ്റാറ്റ്സ്, കംപ്യൂടർ ആപ്ലിക്കേഷൻസ്, ഫാർമസി, വെറ്ററിനറി സയൻസ്, സൈക്കോളജി ഇവയൊന്നിലെ മാസ്റ്റർ ബിരുദം, അഥവാ എംബിബിഎസ്/ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം. 

പത്താം ക്ലാസ് പരീക്ഷ മുതൽ 55% എങ്കിലും മാർക്ക് വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മതി. JGEEBILS (ജോയിന്റ് ഗ്രാജുവേറ്റ് എൻട്രൻസ് എക്‌സാമിനേഷൻ ഫോർ ബയോളജി ആൻഡ് ഇന്റർഡിസിപ്ലിനറി ലൈഫ് സയൻസസ്)/GATE/JEST/CSIR/UGC/DBT/ICMR ഇവയിലൊന്നിലെ ജെആർഎഫ് യോഗ്യതയും വേണം. ഈ യോഗ്യതാപ്പരീക്ഷകളിലൊന്നിലെ പ്രകടനം നോക്കിയാണ് ഇന്റർവ്യൂവിലേക്കുളള പ്രാഥമിക സിലക്‌ഷൻ. തുടർന്ന് അന്തിമ സിലക്‌ഷൻ.

2.  എംഎസ്‌സി–ന്യൂറോസയൻസ്: ലൈഫ് സയൻസസ്, ഫിസിക്സ്, കെമിസ്ട്രി, മാ‌ത്സ്, സ്റ്റാറ്റ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫാർമസി, വെറ്ററിനറി സയൻസ്, സൈക്കോളജി ഇവയൊന്നിലെ ബാച്‌ലർ ബിരുദം, അഥവാ എംബിബിഎസ്/ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് പരീക്ഷ മുതൽ 55% എങ്കിലും മാർക്ക് വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മതി. ഫൈനൽ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. JGEEBILS പരീക്ഷയിലെ പ്രകടനം നോക്കി രണ്ടു ഘട്ടങ്ങളുള്ള ഇന്റർവ്യൂവിലേക്കു തിരഞ്ഞെടുക്കും. തുടർന്ന് അന്തിമ സിലക്‌ഷൻ. 

മേന്മയാർന്ന കരിയർ

കൊടിയ വെല്ലുവിളികളുള്ള ഗവേഷണത്തിൽ താൽപര്യമുള്ളവർക്ക് ഇണങ്ങുന്ന വഴി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സിദ്ധികൾ മനുഷ്യമസ്തിഷ്കവുമായി മത്സരിച്ചുകളയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോൾത്തന്നെ, യന്ത്രമനുഷ്യന്റെ പരിഷ്കാരത്തിന് ആശയങ്ങൾ നൽകുന്നതിൽ ബ്രെയിൻ റിസർച്ചിനു വലിയ പങ്കുണ്ട്. ശാസ്ത്ര ഉപയുക്തികളുടെ പ്രവർത്തനങ്ങൾ രൂപകൽപന ചെയ്യുമ്പോൾ ജീവജാലങ്ങളിലെ രീതികൾ അനുകരിക്കുന്ന ബയോണിക്സിന്റെ പുതിയ മുഖമാണു ബ്രെയിൻ റിസർച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കൈകോർക്കുമ്പോൾ രുപപ്പെടുന്നത്.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA