ADVERTISEMENT

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക നൂറോളം പിഎസ്‌സി റാങ്ക് ലിസ്റ്റുകൾക്ക്. സിവിൽ എക്ൈസസ് ഒാഫിസർ, ചില ജില്ലകളിലെ എച്ച്എസ്എ മലയാളം, ഇംഗ്ലിഷ് എന്നിവയാണ് ജില്ലാതലത്തിൽ ആനുകൂല്യം ലഭിക്കുന്ന പ്രധാന റാങ്ക് ലിസ്റ്റുകൾ. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ്–3, ചില വിഷയങ്ങളിലെ കോളജ് അധ്യാപക ലിസ്റ്റുകൾ എന്നിവയാണ് സംസ്ഥാനതലത്തിൽ കാലാവധി നീട്ടി ലഭിക്കുന്ന പ്രധാന  റാങ്ക് ലിസ്റ്റുകൾ. 

2020 മാർച്ച് 20 മുതൽ  ജൂൺ 18 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് 2020 ജൂൺ 19 വരെ നീട്ടിയിരിക്കുന്നത്. അതുകൊണ്ടു തന്നെ സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റുകൾക്ക് രണ്ടര മാസം കാലാവധി നീട്ടി ലഭിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി തുടങ്ങിയ ലിസ്റ്റുകൾക്ക് ഒരു മാസം പോലും കാലാവധി നീട്ടി ലഭിക്കില്ല. 

ആനുകൂല്യം ലഭിക്കാതെ സുപ്രധാന ലിസ്റ്റുകൾ

Rank-list1

പരീക്ഷാ ക്രമക്കേടിന്റെ പേരിൽ നിയമനം നീണ്ടു പോയ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റ് ഉൾപ്പെടെ നിരവധി സുപ്രധാന റാങ്ക് ലിസ്റ്റുകൾക്കാണ് കാലാവധി നീട്ടലിന്റെ ആനുകൂല്യം ലഭിക്കാതെ പോകുന്നത്.  അതിൽ‍ ചിലത് ചുവടെ. 

∙ സിവിൽ പൊലീസ് ഒാഫിസർ 

Rank-list2

ഏഴു ബറ്റാലിയനുകളായി നിലവിലുള്ള സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂൺ 30നു റദ്ദാകും. പതിനായിരത്തോളം പേർ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഈ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടതിന്റെ പകുതിപേർക്കു പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകളിലധികവും മെയിൻ ലിസ്റ്റിൽ നിന്ന് എല്ലാവർക്കും നിയമന ശുപാർശ ലഭിച്ചതു വഴി അവസാനിച്ചതാണ്. എന്നാൽ ഇത്തവണത്തെ റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതിന് ആനുപാതികമായ രീതിയിൽ നിയമനം നടന്നിട്ടില്ല. ചില ഉദ്യോഗാർഥികൾ നടത്തിയ ക്രമക്കേടുകൾ പുറത്തായതിനെ തുടർന്ന് ആദ്യത്തെ 5 മാസം ഈ റാങ്ക് ലിസ്റ്റുകളിൽ നിന്നു നിയമനം നടന്നില്ല. അതുകൊണ്ടുതന്നെ ജൂൺ 30നു  കാലാവധി അവസാനിപ്പിച്ചാൽ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് നിരാശരാകേണ്ടിവരും. 

∙ ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ 

റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂൺ 27ന് അവസാനിക്കും. കോവിഡ്–19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന റാങ്ക് ലിസ്റ്റാണ് അസിസ്റ്റന്റ് സർജന്റേത്. ഇതുവരെ 1215 പേർക്കു മാത്രമേ ഈ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ധാരാളം പേർ നിയമനം കാത്തിരിക്കുന്നു. 

∙ എച്ച്എസ്എ മലയാളം 

ഈ തസ്തികയ്ക്ക് കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ യഥാക്രമം ജൂൺ 21, ജൂലൈ 25, ജൂലൈ 11 തീയതികളിൽ റദ്ദാകും. ഈ ലിസ്റ്റുകൾക്കും കാലാവധി നീട്ടലിന്റെ ആനുകൂല്യം ലഭിക്കില്ല. കൊല്ലം ജില്ലയിൽ 22 പേർക്കും, പത്തനംതിട്ട ജില്ലയിൽ 6 പേർക്കും, കണ്ണൂർ ജില്ലയിൽ 39 പേർക്കുമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളത്.

∙ എച്ച്എസ് ഇംഗ്ലിഷ് 

ഈ തസ്തികയ്ക്ക് കണ്ണൂർ ജില്ലയിൽ നിലവിലുള്ള റാങ്ക് ലിസ്റ്റ് ജൂലൈ 10നു റദ്ദാകും. 20 പേർക്കു മാത്രമേ ഈ ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമന ശുപാർശ നൽകിയിട്ടുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com