ADVERTISEMENT

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിശബ്ദരായ പോരാളികളാണ് ആശാ വർക്കർമാർ. കോവിഡ് സംശയിച്ചു വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി താഴേത്തട്ടിൽ നേരിട്ട് ഇടപെടുന്നവർ. കൃത്യമായ ഹോം ക്വാറന്റീൻ ഉറപ്പു വരുത്തി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം പരിധി കടക്കാതെ സൂക്ഷിക്കുന്നതിൽ നിർണായക പങ്ക് ഇവരുടേതാണ്.

 ഓരോ വാർഡിലും നിയമിക്കുന്ന സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് ആശാ വർക്കർമാർ. 2007ൽ പ്രവർത്തനം തുടങ്ങി. 8 ഘട്ടങ്ങളായി 40 ദിവസത്തെ പരിശീലനം നൽകും. സംസ്ഥാനത്ത് 27080 ആശാ വർക്കർമാർ; എറണാകുളം ജില്ലയിൽ 2375. മാസവേതനം: 7500– 9000 രൂപ (സംസ്ഥാന സർക്കാർ– 4500, കേന്ദ്ര സർക്കാർ– 2000, ഇൻസെന്റീവ്: 1000– 2500 രൂപ വരെ)

ചുമതലകൾ

കുടുംബ സർവേ. വാർഡിലെ മാതൃ-ശിശു സംരക്ഷണം ഉറപ്പാക്കുക. ഗർഭിണികളുടെ കണക്കെടുപ്പും അവർക്കു സേവനങ്ങളെത്തിക്കലും. കുഞ്ഞുങ്ങളുടെ കൃത്യമായ കുത്തിവയ്പ്. കിടപ്പുരോഗികൾ, പാലിയേറ്റീവ്, വയോധികർ എന്നിവരുടെ പരിചരണം. ജീവിതശൈലി രോഗത്തിന്റെ കണക്കെടുപ്പ്. പകർച്ച വ്യാധി നിയന്ത്രണം, വിവിധ ബോധവൽക്കരണ പരിപാടി. ആരോഗ്യ റിപ്പോർട്ട് തയാറാക്കൽ, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡ്യൂട്ടി.

അധിക ജോലികൾ

സർക്കാർ സർവേകളുടെയും, കണക്കുകളുടെയും വിവര ശേഖരണം ആശാ വർക്കർമാരുടെ ചുമതലയാണ്. പഞ്ചായത്തുകളുടെ ആരോഗ്യ സർവേ, ജീവിത ശൈലി രോഗമുള്ളവരുടെ വീട്ടിൽ മരുന്നെത്തിക്കൽ, ആരോഗ്യ വകുപ്പിന് ആവശ്യമായ വിവരശേഖരണം.

കോവിഡ് പ്രതിരോധം

വിദേശത്തു നിന്നോ സംസ്ഥാനത്തിനു പുറത്തു നിന്നോ എത്തുന്നവരുടെയും അതിഥി തൊഴിലാളികളുടെയും വിവര ശേഖരണം, നിരീക്ഷണത്തിലുള്ള വീടുകളിൽ നേരിട്ടു സന്ദർശനം. ദിവസം 2 തവണയെങ്കിലും ആശാ വർക്കർമാർ നിരീക്ഷണത്തിലുള്ളവരെ വിളിക്കും. രോഗലക്ഷണങ്ങളുണ്ടോയെന്ന് അന്വേഷിക്കും. 

നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ആ വിവരങ്ങൾ ബന്ധപ്പെട്ടവർക്കു കൈമാറും. അവർക്ക് സമൂഹ അടുക്കളയിൽ നിന്നു ഭക്ഷണവും ഭക്ഷ്യ കിറ്റുകളുമെത്തിക്കുന്നു. ആവശ്യമുള്ളവർക്കു മരുന്നുകൾ ലഭ്യമാക്കുന്നു. മാനസിക സമ്മർദ്ദമുള്ളവർക്കു കൗൺസലിങ് ലഭ്യമാക്കുന്നു.  അങ്ങനെ കോവിഡ് പ്രതിരോധത്തിൽ താഴെത്തട്ടിലെ പോരാളികളാണ് ആശാ വർക്കർമാർ. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആശാ വർക്കർമാർ വലിയ പങ്കാണു വഹിക്കുന്നത്. നിരീക്ഷണത്തിലുള്ളവർ എന്താവശ്യങ്ങൾക്കും ആദ്യം ബന്ധപ്പെടുന്നത് ആശാ വർക്കർമാരെയാണ്. ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്’’.

സജ്ന സി. നാരായണൻ,ജില്ല കോ ഓർഡിനേറ്റർ‌

ഇതൊരു സന്നദ്ധ സേവനമായാണു കാണുന്നത്. സമൂഹത്തിൽ ഒറ്റപ്പെടുന്നുവെന്നു നിരീക്ഷണത്തിൽ കഴിയുന്നവർക്കു തോന്നരുത്. അവരുമായി നിരന്തരം ബന്ധപ്പെടാനും, ആശങ്കകൾ പരിഹരിക്കാനും പ്രത്യേക പരിഗണന നൽകുന്നു’’.

ശാലിനി അനിൽരാജ്, ആശാ വർക്കർ,മരട്


English Summary : Job Role of ASHA workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com