ADVERTISEMENT

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത് സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും താൽക്കാലിക ആശ്വാസമായി. ഈ തസ്തികയുടെ 14 ജില്ലയിലെയും റാങ്ക് ലിസ്റ്റുകൾ ഏപ്രിൽ 7നു റദ്ദാകേണ്ടതായിരുന്നു. കാലാവധി നീട്ടാൻ തീരുമാനിച്ചതോടെ ഇവയ്ക്കു ജൂൺ 19 വരെ കാലാവധി ലഭിക്കും.  എന്നാൽ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിൽ രണ്ടായിരത്തിലധികം ഉദ്യോഗാർഥികൾക്കു നിരാശരാകേണ്ടിയും വരും. 

വിവിധ ജില്ലകളിൽ നിലവിലുള്ള ഈ റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നടന്നത് 383 നിയമന ശുപാർശ മാത്രമാണ്. എൻജെഡി ഉൾപ്പെടെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് ഇത്രയും പേർക്കെങ്കിലും ശുപാർശ ലഭിച്ചത്.  ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്– 55. ഏറ്റവും കുറവ് നിയമനം കാസർകോട്ട്– 9. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 20 പേർക്കു പോലും നിയമനം ലഭിച്ചിട്ടില്ല. 

പുതിയ തസ്തികയില്ല, നിയമനമില്ല
ലഭ്യമായ കണക്കനുസരിച്ച് എക്സൈസ് വകുപ്പിന്റെ അംഗബലം വളരെ കുറവാണ്. 1968ലെ സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും വകുപ്പിന്റെ  പ്രവർത്തനം. ഒാരോ ജില്ലയിലും  കുറഞ്ഞത് 150 മുതൽ 200 പേരുടെയെങ്കിലും കുറവുണ്ട്. എന്നാൽ ഇതനുസരിച്ച് പുതിയ തസ്തിക സൃഷ്ടിക്കാനോ നിയമനം നടത്താനോ എക്സൈസ് വകുപ്പ് തയാറാകുന്നില്ല. 

സംസ്ഥാനത്ത് ബെവ്കോ ഒൗട്ട്‌ലെറ്റുകൾ അടച്ചതിനാൽ വ്യാജവാറ്റ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതലാണ്. എന്നാൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ എക്സൈസ് വകുപ്പിന് ഇക്കാര്യങ്ങൾ പൂർണതോതിൽ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്. സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ ഉദ്യോഗാർഥികളെ നിയമിച്ച് പ്രതിസന്ധിക്കു പരിഹാരം കാണണമെന്ന ആവശ്യം എക്സൈസ് വകുപ്പിൽ നിന്നു തന്നെ ഉയരുന്നുണ്ട്. 

English Summary : Kerala PSC Ranklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com