ADVERTISEMENT

ലോക്ഡൗൺ മൂലം വീട്ടിലിരിക്കുന്ന വിദ്യാർഥികൾക്കും സംരംഭകർക്കുമായി സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള സ്റ്റാർട്ടപ് മിഷനും അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും (അസാപ്) സൗജന്യ വെബിനാർ സീരീസുകൾ നടത്തുന്നു. കോവിഡ് 19 വ്യാപനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനുള്ള ഉപദേശങ്ങളാണ് സ്റ്റാർട്ടപ് മിഷന്റെ സീരീസിലുണ്ടാവുക.

ഇതിനായി സംരംഭക മേഖലയിലെ  പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് ട്വിറ്റർ, ഫെയ്സ്ബുക്ക്, ലിങ്ക്ഡിൻ, പേയ്ടിഎം എന്നീ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു വർഷത്തേക്ക് വെബിനാറുകൾ നടത്തും. startupmission.kerala.gov.in/events എന്ന ലിങ്കിൽ ഏപ്രിൽ മാസത്തെ വെബിനാറുകളുടെ  കലണ്ടർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോക്ഡൗൺ കാലഘട്ടത്തിൽ വിപണനം, ഫണ്ട് കൈകാര്യം ചെയ്യൽ, മികച്ച മാതൃക സ്വീകരിക്കൽ, നിക്ഷേപം തേടുന്നതിനുള്ള നവീന മാർഗങ്ങൾ, മഹാമാരിയെക്കുറിച്ചുള്ള നിക്ഷേപകരുടെ കാഴ്ചപ്പാട്, ബിസിനസ് മോഡലിങ് തുടങ്ങിയ മേഖലകൾ ഇതിൽ കൈകാര്യം ചെയ്യും.

അസാപ് വെബിനാർ

ലോക്ഡൗൺ കാലം സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വീണുകിട്ടിയ അവസരം തൊഴിൽമേഖലകളെക്കുറിച്ച്  അറിയുന്നതിനുമായി വിദ്യാർഥികളെ സയൻസ്, കൊമേഴ്സ്, ആർട്സ്, എൻജിനീയറിങ് തുടങ്ങി 7 വിഭാഗങ്ങളായിത്തിരിച്ച് വെബിനാറുകൾ നടത്തും.

എല്ലാദിവസവും രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും വിവിധ വിഷയങ്ങളിൽ വെബിനാർ ഉണ്ടായിരിക്കുന്നതാണ്. മാർച്ച്‌ 31ന്  ആരംഭിച്ച വെബിനാർ പരമ്പരയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. വിശദവിവരങ്ങൾക്ക് www.asapkerala.gov.in

English Summary : Webinar by Kerala Startup Mission and ASAP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com