ADVERTISEMENT

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ജോലിയില്‍ പ്രവേശിച്ച് ഐഎഎസ് ഉദ്യോഗസ്ഥ. 2013 ഐഎഎസ് ബാച്ചിലെ അംഗവും ആന്ധ്രാപ്രദേശിലെ ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പറേഷനിലെ കമ്മീഷണറുമായ ശ്രിജന ഗുമല്ലയാണ് ഒരു മാസം പ്രായമായ കുഞ്ഞുമായി ജോലിയിലേക്കു മടങ്ങി എത്തിയത്.

ടവ്വലില്‍ പൊതിഞ്ഞ കുഞ്ഞുമായി അമ്മ ഓഫീസിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിഗുരു പ്രശാന്ത് കുമാര്‍ എന്നൊരാളാണ് ചിത്രം ട്വീറ്റ് ചെയ്തത്. കൊറോണക്കെതിരെ പോരാടുന്നവര്‍ക്ക് പ്രചോദനമേകുന്നതാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥയുടെ നടപടിയെന്നാണ് യുവാവ് ട്വറ്റ് ചെയ്തിരിക്കുന്നത്.

ജോലിക്കിടിയിലും തന്റെ കുഞ്ഞിന്റെ പരിചരണത്തില്‍ യാതൊരു വിധ കുറവും ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് ശ്രിജന ട്വീറ്റിന് മറുപടിയും നല്‍കി. ഇതു പിന്നീട് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകകയും ചെയ്തു. നിരവധിപേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com