sections
MORE

ഒരു ദിവസം കൊണ്ട് ഈ ജോലി പഠിച്ചെടുക്കാം; മാസം 1 .4 ലക്ഷം വരെ ലാഭം നേടാം !

636814442
SHARE

വീടുകളിലും സ്ഥാപനങ്ങളിലും ധാരാളം ഉപയോഗമുള്ള ഒന്നാണു ചവിട്ടികൾ. കോട്ടൺ വേസ്റ്റ് (ബനിയൻ വേസ്റ്റ്) ഉപയോഗിച്ചു ചവിട്ടികൾ ഉണ്ടാക്കുന്ന സംരംഭത്തിനു വലിയ സാധ്യതതന്നെയുണ്ട്. 

ഉൽപാദനരീതി 

തിരുപ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിലെ തുണിമില്ലുകളിൽനിന്നു വളരെ കുറഞ്ഞ വിലയ്ക്ക് ഇത്തരം വേസ്റ്റുകൾ കിട്ടും. ഇവ എത്തിച്ചുതരുന്ന ധാരാളം ഏജന്റുമാരും കേരളത്തിലുണ്ട്. ലൂമുകളിൽ നെയ്തെടുത്തു ചവിട്ടിയാക്കി മാറ്റാം. ഒരു ദിവസത്തെ പരിശീലനം കൊണ്ട് ഈ ജോലി പഠിക്കാവുന്നതേയുള്ളൂ. സ്റ്റിച്ചിങ് അറിയണമെന്നില്ല. 15 മുതൽ 200 വരെ രൂപ വിലയുള്ള ചവിട്ടികൾ ഈ രീതിയിൽ ഉൽപാദിപ്പിക്കാം. ഉൽപാദനത്തിനു വൈദ്യുതി ആവശ്യമില്ലാത്ത സംരംഭം എന്നതാണു മറ്റൊരു ആകർഷണം. 

50 കിലോ ചാക്കുകളിലായി കോട്ടൺ വേസ്റ്റുകൾ ലഭിക്കും. ചവിട്ടിയുടെ നിശ്ചിത അളവിൽ വേസ്റ്റ് കട്ട് ചെയ്ത ശേഷം നൂലു പാകിയ വീവിങ് മെഷിനിൽ നെയ്തെടുക്കണം. 10 എണ്ണത്തിന്റെ കെട്ടുകളായി പായ്ക്ക് ചെയ്തു വിൽക്കാം. 

വിപണി 

ടെക്സ്റ്റൈൽ ഷോപ്പുകൾ, കർട്ടൺ ഷോപ്പുകൾ, വീട്ടുപകരണ വിൽപനക്കടകൾ എന്നിവിടങ്ങളിൽ ഇവ നന്നായി വിറ്റുപോകും. ഈ കടകളിൽനിന്നു നേരിട്ട് ഓർഡർ വാങ്ങി സപ്ലൈ ചെയ്യാവുന്നതാണ്. മൊത്തമായി എടുത്തു വിതരണം നടത്തുന്ന ഏജന്റുമാർ ധാരാളമുണ്ട്. സ്വന്തമായി താൽക്കാലിക കടകൾ കണ്ടെത്തിയും വിൽപന വർധിപ്പിക്കാം. നല്ല ഫിനിഷിങ്ങുള്ള ചവിട്ടികൾക്കാണു വിപണിയിൽ ആവശ്യക്കാർ ഏറെ. നന്നായി ഡിസൈൻ ചെയ്ത്, നല്ല ഉറപ്പോടെ നിർമിച്ചാൽ കൂടുതൽ ശോഭിക്കാം. 

സ്ഥിരനിക്ഷേപം 

∙കെട്ടിടം: 500 ചതുരശ്ര അടി (ഷീറ്റ് റൂഫ് ചെയ്തതു മതിയാകും) 

മെഷിനറികൾ 

∙ലൂമുകൾ (3 സെറ്റ്): 35,000x3=1,05,000

∙ഫർണിച്ചറും മറ്റു സൗകര്യങ്ങളും: 15,000

ആകെ: 1,20,000

ആവർത്തനനിക്ഷേപം 

∙10,000 ബണ്ടിൽ വേസ്റ്റ് കോട്ടൺ ഷീറ്റ് (25 രൂപ നിരക്കിൽ): 10,000x25=2,50,000

∙മൂന്നു പേർക്ക് 400 രൂപ നിരക്കിൽ കൂലി (400x3x25): 30,000

∙വാടക, ട്രാൻസ്പോർട്ടേഷൻ, തേയ്മാനം, ഭരണപരമായ മറ്റു ചെലവുകൾ: 20,000

ആകെ: 3,00,000

ആകെ പദ്ധതിച്ചെലവ് 

1,20,000+3,00,000=4,20,000

പ്രതിമാസ വരുമാനം (17,600 ചവിട്ടികൾ നിർമിച്ച് ശരാശരി 25 രൂപ നിരക്കിൽ വിറ്റാൽ): 4,40,000

മാസം പ്രതീക്ഷിക്കാവുന്ന അറ്റാദായം: 4,40,000–3,00,000=1,40,000

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA