ADVERTISEMENT

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റ് രണ്ടു മാസത്തിനകം അവസാനിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ തീരുമാനം അവശ്യ തസ്തികയായ അസിസ്റ്റന്റ് സർജൻ ലിസ്റ്റിന് ലഭിച്ചിട്ടില്ലാത്തതിനാൽ   ജൂൺ 27നു തന്നെ ലിസ്റ്റ് അവസാനിക്കും. ഈ തസ്തികയുടെ പുതിയ വിജ്ഞാപന പ്രകാരമുള്ള പരീക്ഷ മേയ് 5നു നടത്താൻ പിഎസ്‌സി തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്–19 പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ റാങ്ക് ലിസ്റ്റ് ഉടനെയൊന്നും പ്രസിദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. 1236 പേർ ഈ ലിസ്റ്റിൽ നിന്നു നിയമനം കാത്തിരിക്കുന്നുണ്ട്.  

അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 28–06–2017നായിരുന്നു. മെയിൻ ലിസ്റ്റിൽ 1971, സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 751, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിലും 5 ഉൾപ്പെടെ 2727 പേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 1491 പേർക്ക് നിയമന ശുപാർശ ലഭിച്ചു. 

കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് അവസാനം 276 പേർക്ക് ഒറ്റ ദിവസംകൊണ്ടു നിയമനം നൽകി. എന്നാൽ ഇവരിൽ ധാരാളം പേർ ജോലിയിൽ പ്രവേശിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെയുണ്ടായ എൻജെഡി ഒഴിവ് ആരോഗ്യ വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുമില്ല.  

ലോക്ഡൗൺ കാരണം പിഎസ്‌സിയുടെ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതിനാൽ അവസാന ഘട്ടത്തിലെ 276 പേരുടെ നിയമന ശുപാർശാ വിവരങ്ങൾ പിഎസ്‌സിയുടെ വെബ്സൈറ്റിലും  അപ്ഡേറ്റ് ചെയ്തിട്ടില്ല.  നിയമന വിവരങ്ങൾ ഇനി പറയുന്നു. ഒാപ്പൺ മെറിറ്റ്– 993 വരെ, ഈഴവ– 1418 വരെ, എസ്‌സി– സപ്ലിമെന്ററി 15 വരെ, എസ്ടി– എല്ലാവരും. മുസ്ലിം– 1017 വരെ, ലത്തീൻ കത്തോലിക്കർ– എല്ലാവരും, ഒബിസി– 1005 വരെ, വിശ്വകർമ– സപ്ലിമെന്ററി 15 വരെ, എസ്ഐയുസി നാടാർ– 1148 വരെ, ഹിന്ദു നാടാർ– എല്ലാവരും, എസ്‌സിസിസി– എല്ലാവരും, ധീവര– 1329 വരെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com