കോവിഡ്– 19: പിഎസ്‌സി മാറ്റിവച്ചത് 62 പരീക്ഷകൾ

psc-exam-image
SHARE

കോവിഡ്–19 വ്യാപനത്തെ തുടർന്നു ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മേയ് 30 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ്‌സി മാറ്റിവച്ചു. ഒഎംആർ, ഒാൺലൈൻ, ഡിക്റ്റേഷൻ, എഴുത്തു പരീക്ഷകളെല്ലാം മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സമയം, സ്ഥലം എന്നിവയും പുതിയ തീയതിക്കൊപ്പം വ്യക്തമാക്കും. 

കോവിഡ്– 19 പശ്ചാത്തലത്തിൽ ഇതുവരെ പിഎസ്‌സി മാറ്റിവച്ചത് 62 പരീക്ഷകൾ. മാർച്ചിൽ 7 പരീക്ഷകളാണ് നടത്താനിരുന്നത്. ഇതെല്ലാം മാറ്റി. ഏപ്രിൽ മാസത്തിൽ 12 പരീക്ഷകളും മേയിൽ 43 പരീക്ഷകളുമാണ് തീയതി തീരുമാനിച്ച ശേഷം മാറ്റിയത്. മാറ്റിവച്ച പ്രധാന പരീക്ഷകൾ ചുവടെ.

മാർച്ച്: 

∙റിപ്പോർട്ടർ ഗ്രേഡ്–2 (മലയാളം),ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്. 

∙പൊലീസ് കോൺസ്റ്റബിൾ, ഇന്ത്യാ റിസർവ് ബറ്റാലിയൻ. 

∙കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം.

ഏപ്രിൽ: 

∙ഒാഫ്സെറ്റ് മെഷീൻ ഒാപ്പറേറ്റർ ഗ്രേഡ്–2, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്, 

∙ജനറൽ ഫിസിയോതെറപ്പിസ്റ്റ്, ആരോഗ്യം. 

∙ഡെയറി ഫാം ഇൻസ്ട്രക്ടർ, ക്ഷീരവികസനം. 

∙റിസർച് ഒാഫിസർ, സ്റ്റേറ്റ് പ്ലാനിങ് ബോർഡ്. 

∙ടെക്നിക്കൽ അസിസ്റ്റന്റ്,അഗ്രോ മെഷിനറി കോർപറേഷൻ. 

∙ജൂനിയർ കോഒാപ്പറേറ്റീവ് ഇൻസ്പെക്ടർ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്. 

∙മോട്ടർ ട്രാൻസ്പോർട് സബ് ഇൻസ്പെക്ടർ, പൊലീസ് (മോട്ടർ ട്രാൻസ്പോർട് വിഭാഗം). 

മേയ്: 

∙അസിസ്റ്റൻ് ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്. 

∙അസി. സർജൻ, ആരോഗ്യം. 

∙അസി. പ്രഫസർ ഫിസിക്കൽ മെഡിസിൻ, മെഡി.വിദ്യാഭ്യാസം. 

∙ഫയർമാൻ, ഫയർ ആൻഡ് റസ്ക്യൂ സർവീസസ്. 

∙സ്റ്റെനോഗ്രഫർ, ഇൻഡസ്ട്രിയൽ ഡവ. കോർപറേഷൻ. 

∙കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം. 

∙റഫ്രിജറേഷൻ മെക്കാനിക്, ആരോഗ്യം. 

∙ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ), പട്ടികജാതി വികസനം. 

∙ഇലക്ട്രീഷ്യൻ, ഫിലിം ഡവലപ്മെന്റ് കോർപറേഷൻ. 

∙ഡ്രാഫ്ട്സ്മാൻ ഗ്രേഡ്–2/ഒാവർസിയർ, തുറമുഖം/സ്മോൾ ഇൻഡസ്ട്രീസ് ഡവ. കോർപറേഷൻ/ പൊതുമരാമത്ത്/ അഗ്രോ മെഷിനറി കോർപറേഷൻ/ ടൗൺ ആൻഡ് കൺട്രി പ്ലാനിങ്. 

∙ട്രെയിനിങ് ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ സിവിൽ), പട്ടികജാതി വികസനം. 

∙ഫുഡ് സേഫ്റ്റി ഒാഫിസർ, ഭക്ഷ്യസുരക്ഷ. 

∙ടെക്നീഷ്യൻ ഗ്രേഡ്– 2(ഇലക്ട്രീഷ്യൻ), കോഒാപ്പ. മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ. 

∙ഇലക്ട്രീഷ്യൻ, ഫാർമസ്യൂട്ടിക്കൽസ് കോർപറേഷൻഎപ്പെക്സ് കോഒാപ്പറേറ്റീവ് സൊസൈറ്റികൾ/ആയുർവേദ കോളജ്/അഗ്രികൾചറൽ ഡവ. ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പ്/പിഎസ്‌സി. 

∙മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ), ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ്. 

∙ഇലക്ട്രിക്കൽ വൈൻഡർ, ആരോഗ്യം. 

∙സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ്–2, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്. 

∙ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ്–2, മെഡിക്കൽ വിദ്യാഭ്യാസം. 

∙ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ്, മിനറൽസ് ആൻഡ് മെറ്റൽസ്.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA