ADVERTISEMENT

വീട്ടിലെ ചെറിയ സൗകര്യങ്ങളിൽ നടത്താവുന്ന ഒരു കുടുംബസംരംഭമാണു ചന്ദനത്തിരി നിർമാണം. പ്രത്യേകം കെട്ടിടമോ മെഷിനറികളോ ആവശ്യമില്ല എന്നത് അനുകൂല ഘടകമാണ്. ശാരീരികശേഷിക്കുറവുള്ളവർക്കു സംഘമാതൃകയിൽ ചെയ്യാവുന്നൊരു ബിസിനസുമാണ്. വനിതകൾക്കും ശോഭിക്കാം. കുറഞ്ഞ റിസ്കിൽ മെച്ചപ്പെട്ട ലാഭമുണ്ടാക്കാനും കൂടുതൽ പേർക്കു തൊഴിൽ നൽകാനുമുള്ള സാഹചര്യവും ഈ സംരംഭത്തിന്റെ അനുകൂല ഘടകങ്ങളാണ്. 

നിർമാണം

ബാംഗ്ലൂരിലെ സ്വകാര്യ ഏജൻസികളിൽനിന്ന് അസംസ്കൃത വസ്തുക്കൾ സുലഭമായി ലഭിക്കും. ചന്ദനത്തിരി സ്റ്റിക്കുകളാണു വാങ്ങുന്നത്. ഇതിൽ പെർഫ്യൂം മുക്കി പായ്ക്കറ്റിലാക്കി വിൽക്കുകയാണു ചെയ്യേണ്ടത്. പലതരം പെർഫ്യൂമുകൾ പ്രാദേശികമായിത്തന്നെ വാങ്ങാൻ കിട്ടും. ധാരാളം സ്വകാര്യ കെമിക്കൽ/പെർഫ്യൂം കടകളിൽ ഇതു ലഭിക്കും. നന്നായി പായ്ക്ക് ചെയ്തു സുഗന്ധം നഷ്ടപ്പെടാതെ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ജോലിയേ സംരംഭകർക്കുള്ളൂ. 

വിപണനം

പലചരക്ക്–സ്റ്റേഷനറി കടകൾ, സൂപ്പർ മാർക്കറ്റുകൾ, പൂജാ സ്റ്റോറുകൾ എന്നിവയാണു പ്രധാന വിൽപനസാധ്യതകൾ. ക്ഷേത്രങ്ങളും മറ്റു പൂജാകേന്ദ്രങ്ങളും കേന്ദ്രീകരിച്ചും നല്ല വിൽപനയ്ക്ക് അവസരമുണ്ട്. 

ആവശ്യമായ സ്ഥിരനിക്ഷേപം

∙കെട്ടിടം: 200 ചതുരശ്ര അടിയുള്ളത്. 

∙ഫർണിച്ചർ, വേയിങ് ബാലൻസ് മുതലായവ: 30,000

ആവർത്തന നിക്ഷേപം 

∙കിലോയ്ക്ക് 200 രൂപ നിരക്കിൽ 1000 കിലോ ചന്ദനത്തിരി സ്റ്റിക്കിന്: 2,00,000

∙പെർഫ്യൂംസ്, പായ്ക്കിങ് സാമഗ്രികൾ, തേയ്മാനം, മറ്റു ചെലവുകൾ തുടങ്ങിയവ: 20,000

∙3 തൊഴിലാളികൾക്കു 400 രൂപ നിരക്കിൽ 25 ദിവസത്തേക്കു കൂലി: 30,000

ആകെ: 2,50,000

ആകെ നിക്ഷേപം:, 30,000+2,50,000=2,80,000

പ്രതിമാസ വിൽപന

∙400 രൂപ നിരക്കിൽ 950 കിലോ വിറ്റാൽ: 3,80,000

പ്രതിമാസ ലാഭം: 3,80,000–2,50,000=1,30,000

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com