ADVERTISEMENT

സംസ്ഥാനത്തെ 14 ജില്ലകളിലായി സ്ഥാപിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതികളിലേക്ക് 168 തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലാ ജഡ്ജി, ബെഞ്ച് ക്ലാർക്ക്, സീനിയർ ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്/ എൽഡി ടൈപ്പിസ്റ്റ്, ഒാഫിസ് അറ്റൻഡന്റ് എന്നീ തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 84 തസ്തിക റഗുലർ അടിസ്ഥാനത്തിലും 84 എണ്ണം  കരാർ അടിസ്ഥാനത്തിലുമാണ് സൃഷ്ടിക്കുക. ഒാരോ കോടതിയിലേക്കും നിയമിക്കുന്ന ജില്ലാ ജഡ്ജി, ബെഞ്ച് ക്ലാർക്ക്, സീനിയർ ക്ലാർക്ക് തസ്തികകളാണ് റഗുലർ അടിസ്ഥാനത്തിലുള്ളത്. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്/ എൽഡി ടൈപ്പിസ്റ്റ്, ഒാഫിസ് അറ്റൻഡന്റ് എന്നിവ കരാർ അടിസ്ഥാനത്തിലായിരിക്കും.

പിഎസ്‌സിയിലെ ജോലികൾ  സാധാരണ നിലയിലേക്ക്

കോവിഡ്–19 പശ്ചാത്തലത്തിൽ നിയന്ത്രണമുണ്ടെങ്കിലും പിഎസ്‌സിയുടെ പ്രവർത്തനങ്ങൾ ഊർജിതമാകുന്നു. സർക്കാർ പ്രഖ്യാപിച്ച ഇളവുകൾക്കു വിധേയമായി ജീവനക്കാരെ നിയോഗിച്ച് പ്രധാന  പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കമ്മിഷൻ തീരുമാനിച്ചു. റാങ്ക്/ഷോർട് ലിസ്റ്റുകളുടെ പ്രസിദ്ധീകരണം, ഉത്തരക്കടലാസ് മൂല്യനിർണയം, നിയമന ശുപാർശ, വെബ്സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് തുടങ്ങിയ പ്രവർത്തനങ്ങൾ കഴിഞ്ഞ ആഴ്ച പുനരാരംഭിച്ചു. 

ലഭ്യമായ ജീവനക്കാരെ ഒന്നിടവിട്ട ദിവസങ്ങളിൽ നിയോഗിച്ചാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുക. 

സർട്ടിഫിക്കറ്റ് പരിശോധന, ഇന്റർവ്യൂ മുതലായവ പൂർത്തിയാക്കിയ ഷോർട്/ റാങ്ക് ലിസ്റ്റുകൾ തുടർ നടപടികൾകൂടി പൂർത്തിയാക്കി ഉടൻ പ്രസിദ്ധീകരിക്കും. 

സാങ്കേതിക വിഭാഗത്തിലെയും തപാൽ വിഭാഗത്തിലെയും ജീവനക്കാരോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ റെഡ് സോൺ പ്രഖ്യാപനമുള്ള പ്രദേശങ്ങളിൽ/ ജില്ലകളിൽ സർക്കാർ നിർദേശ പ്രകാരം മാത്രം ജീവനക്കാർ ഹാജരായാൽ മതി എന്നും അറിയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com