sections
MORE

കാനഡ ഓൺലൈൻ എജ്യുക്കേഷൻ എക്സ്പോ - ശോഭനമായ ഭാവിക്കായൊരു നൂതന വഴി

Canada_expo
SHARE

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശപഠനത്തിന് സാധ്യതകൾ ഏറെയുണ്ട്. പ്ലസ് ടു, ബിരുദം തുടങ്ങിയ ഓരോ അക്കാദമിക്ക് ഇയർ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏതു വിദേശ രാജ്യത്തു പഠിക്കണം? എന്തു പഠിക്കണം? ഇപ്പോഴത്തെ പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ എന്തെല്ലാം?  എന്നിങ്ങനെ  സംശയങ്ങൾ പലതുണ്ട്.   

നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടിയായി സാന്റമോണിക്കയും മലയാള മനോരമയും  സഹകരിച്ചു കാനഡ ഓൺലൈൻ  എജ്യുക്കേഷൻ എക്സ്പോ നടത്തുന്നു. സ്റ്റുഡന്റ് വിസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്റ്റേ ബാക്ക് ലഭിക്കും എന്നതിനാൽ  വിദ്യാർഥികളുടെ ഇഷ്ട ഡെസ്റ്റിനേഷനായി കാനഡ മാറിയിരിക്കുന്നു. താരതമ്യേന വിദ്യാഭ്യാസ ചിലവുകൾ കുറവാണിവിടെ. എന്നാൽ അക്കാദമിക് നിലവാരത്തിൽ മുന്നിലും. സോഷ്യൽ വർക്ക്‌ , ഐ ടി , ബിസ്സിനസ്സ് , നഴ്സിങ് , ബയോടെക്നോളജി, എൻജിനീറിങ്, റോബോട്ടിക്സ്‌, സൈബർ സെക്യൂരിറ്റി,  ഡാറ്റാ അനലറ്റിക്‌സ് എന്നിങ്ങനെ  നൂറിൽപ്പരം മികച്ച കോഴ്സുകൾ ലഭ്യമാണ്. 

ലോക്ഡൗൺ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് വീട്ടിൽ സുരക്ഷിതമായി തന്നെ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. മെയ്‌ 10, 11 തീയതികളിൽ നടത്തുന്ന എക്സ്പോ രാവിലെ 11 മുതൽ വൈകുന്നേരം  8 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കാനഡയിലെ  പ്രമുഖ കോളേജുകളും  സർവകലാശാലകളും എക്സ്പോയിൽ  പങ്കെടുക്കുന്നു. കൂടാതെ സർവകലാശാല അധികൃതരുമായി വിദ്യാർഥികൾക്ക് വിഡിയോ കോൺഫ്രൻസ് വഴി   നേരിട്ട് സംസാരിക്കുവനും, സംശയനിവാരണം നടത്തുവാനും  അവസരം ഒരുക്കുന്ന  വിദഗ്ദ്ധർ  നയിക്കുന്ന വെബിനാർ  സെക്ഷനുകൾ  വിദ്യാർഥികൾക്ക് കൂടുതൽ ഉപകാരപ്രദമാണ് . 

യോഗ്യത അടിസ്ഥാനത്തിൽ  ആകർഷകമായ സ്കോളർഷിപ്പുകകൾ ആപ്ലിക്കേഷൻ ഫീ ഇളവുകൾ സ്പോട് പ്രൊഫൈൽ അസ്സെസ്മെന്റിനും  ആപ്ലിക്കേഷൻ  ലോഡിങ്ങിനുമുള്ള അവസരവുമുണ്ട്. സൗജന്യ ഓൺലൈൻ രജിസ്ട്രേഷനിലൂടെ എക്സ്പോയിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്.   കൂടുതൽ വിവരങ്ങൾക്കും  രജിസ്റ്റട്രേഷനുമായി http://santamonicaedu.in/campaign/virtualfair സദർശിക്കുക. മറ്റുവിവരങ്ങൾക്ക്   04844140999,  9645222999 ൽ  വിളിക്കുക 

English Summary : Santa Monica Canada Online Education Expo 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA