ADVERTISEMENT

മക്കളായ ടിയാനയെയും റയാനെയും ചേർത്ത് നിർത്തി ചിത്ര പറഞ്ഞു: സിംഗപ്പൂരിൽ ഉള്ളവരെ കൊണ്ടുവന്നിട്ട് അമ്മ വേഗം തിരിച്ചെത്താം. 

വിമാനച്ചിറകിന്റെ തണലിലെന്നപോലെ ആ അമ്മയുടെ കരങ്ങൾക്കടിയിൽ മക്കൾ ചേർന്നു നിന്നു. പിന്നെ മുത്തം നൽകി യാത്രയാക്കി. 

എയർ ഇന്ത്യ എക്സ്പ്രസിൽ എയർ ഹോസ്റ്റസാണ് തലയോലപ്പറമ്പ് സ്വദേശിനിയായ ചിത്ര. ഭർത്താവ് റെജിൻ പൗലോസ്. ടിയാനയും റയാനയും ഇരട്ടക്കുട്ടികൾ.  

 

ചിത്ര 12ന് സിംഗപ്പൂരിലേക്ക് പറക്കും. അതിനു മുൻപ് കളമശ്ശേരി മെഡിക്കൽ കോളജിൽ ആരോഗ്യപ്രവർത്തകർ നൽകുന്ന സുരക്ഷാ പരിശീലനമുണ്ട്.

സിംഗപ്പൂർ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ  സ്രവ പരിശോധന  നടത്തണം. അഞ്ചു ദിവസം ഹോട്ടലിൽ ക്വാറന്റീനിൽ കഴിയണം. റിസൽറ്റ് നെഗറ്റീവായാൽ വീണ്ടും പറക്കാം. 

 

പ്രവാസികളെ തിരിച്ചെത്തിക്കാനായുള്ള ദൃത്യത്തിൽ പങ്കാളിയാകാൻ കഴിയുന്നതിൽ അഭിമാനം മാത്രം. പൊലീസ് പരിശോധന ഒഴിവാക്കാൻ വീട്ടിൽ നിന്നു തന്നെ എയർ ഹോസ്റ്റസിന്റെ വേഷമിട്ടാണ് ചിത്ര പുറപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com