ADVERTISEMENT

ഇന്ത്യൻ നഴ്സിങ് മേഖലയുടെ തലതൊട്ടമ്മമാരിൽ ഒരാളും രാജ്യാന്തര നഴ്സിങ് കൗൺസിൽ ബോർഡിലെ ആദ്യ ഇന്ത്യക്കാരിയുമായ അന്ന ജേക്കബ്. 

‘ദക്ഷിണേന്ത്യയുടെ ഫ്ലോറൻസ് നൈറ്റിങ്ഗേൽ’ എന്നറിയപ്പെടുന്ന അന്ന വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിലെ (സിഎംസി) ഇന്ത്യക്കാരിയായ ആദ്യ നഴ്‌സിങ് സൂപ്രണ്ടുമായിരുന്നു. കുടുംബജീവിതംപോലും വേണ്ടെന്നുവച്ച് ആതുരശുശ്രൂഷ തപസ്യയാക്കിയ അവരുടെ ജീവിതം ഇന്ത്യൻ നഴ്‌സിങ്ങിന്റെ ചരിത്രം കൂടിയാണ്.

 

തിരുവല്ല മേപ്രാൽ പൂതിയോട്ട് കുടുംബാംഗമായ അന്ന തിരുവല്ല നിക്കോൾസൺ സ്കൂളിൽ പഠിക്കുമ്പോൾ ഫ്ലോറൻസ് നൈറ്റിങ്ഗേലിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു നഴ്സിങ് രംഗത്തെത്തിയത്. 1932 ൽ സിഎംസിയിൽ ഹയർഗ്രേഡ് നഴ്‌സിങ്ങിന്റെ ആദ്യ ബാച്ചിലെ 5 പേരിൽ ഒരാളായത് വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന്. 

 

സിഎംസിയിൽ  ജൂനിയർ നഴ്‌സായി ചേർന്ന അന്നയെ ഇന്റർമീഡിയറ്റ് പഠനത്തിനായി ചെന്നൈ വിമൻസ് ക്രിസ്‌ത്യൻ കോളജിലേക്ക് അയച്ചു. കാനഡയിൽ ഉപരിപഠനം. മടങ്ങിയെത്തിയപ്പോൾ നഴ്സിങ് അസിസ്റ്റന്റ് സൂപ്രണ്ടായി. 1950 ൽ സൂപ്രണ്ടുമായി. 1975 ൽ വിരമിച്ചു. 2017 നവംബറിൽ 103ാം വയസ്സിൽ അന്തരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com