ADVERTISEMENT

വിവിധ തസ്തികകളിൽ അപേക്ഷ നൽകുമ്പോൾ അവകാശപ്പെടുന്ന തത്തുല്യമോ ഉയർന്നതോ ആയ യോഗ്യതകൾ അംഗീകൃതമാണെന്നു തെളിയിക്കുന്ന ഉദ്യോഗാർഥികളെ മാത്രം പരീക്ഷ എഴുതാൻ അനുവദിക്കാൻ പിഎസ്‌സി തീരുമാനിച്ചു. വിജ്ഞാപനത്തിൽ പറയുന്ന യോഗ്യതയുടെ തത്തുല്യ, ഉയർന്ന യോഗ്യതകൾ അവകാശപ്പെടുന്നവർ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ച് 10 ദിവസത്തിനകം രേഖകൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. അതിനു ശേഷം മാത്രമേ പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ  നൽകാനാവൂ. നിശ്ചിത യോഗ്യതയില്ലാത്തവർ പരീക്ഷ എഴുതി ലിസ്റ്റിൽ ഉൾപ്പെടുന്നു എന്ന പരാതി വ്യാപകമായതിനെ തുടർന്നാണു നടപടി.

 

നിലവിൽ ഷോർട്/ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനു മുൻപു വരെ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ അനുമതി നൽകിയിരുന്നു. ഇത് റാങ്ക് ലിസ്റ്റുകൾ വൈകാൻ ഇടയാക്കുന്നതായും പരാതി ഉയരുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com