ADVERTISEMENT

സ്കൂൾ വിട്ടുവന്നാൽ മോഹൻദാസ് കരംചന്ദ് ഗാന്ധി ഓടിച്ചെല്ലുന്നതു രോഗക്കിടക്കയിലുള്ള പിതാവിന്റെ അടുത്തേക്കായിരുന്നു. മുറിവു കെട്ടിക്കൊടുത്തും വൈദ്യൻ നിർദേശിച്ച ഔഷധങ്ങൾ തയാറാക്കിയും പിതാവിനെ ശുശ്രൂഷിക്കും. 

 

ആതുരസേവനത്തിനായി ബാല്യത്തിലേ കാട്ടിയ ഈ താൽപര്യം മരിക്കും വരെ അദ്ദേഹം അണയാതെ കാത്തു. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോൾ ബോവർ യുദ്ധകാലത്തും സുളു കലാപകാലത്തും മുറിവേറ്റവരെ പരിചരിക്കാനായി ഗാന്ധി മുന്നിട്ടിറങ്ങി. പരുക്കേറ്റവരെ സ്ട്രെച്ചറിൽ കിടത്തി താങ്ങിയെടുത്തു നടന്നു ദൂരങ്ങൾ താണ്ടി. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സ്വർണഖനിത്തൊഴിലാളികൾക്കിടയിൽ പ്ലേഗ് പടർന്നപ്പോഴും അദ്ദേഹം അവരുടെ ശുശ്രൂഷകനായി. സൂതികർമത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചു ഭാര്യ കസ്തൂർബയുടെ പ്രസവമെടുത്തിട്ടുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com