ADVERTISEMENT

കോവിഡ് കാലത്തും സാന്ത്വനത്തിന്റെ കര സ്പർശമായി വീടുകളിലെത്തുന്ന പാലിയേറ്റിവ് നഴ്സുമാർ ആനുകൂല്യങ്ങളുടെയും അംഗീകാര‌ത്തിന്റെയും പരിധിക്കു പുറത്ത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിൽ താൽക്കാലിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇവർക്കു ലഭിക്കുന്നതു 15,000 രൂപയുടെ അലവൻസ് മാത്രം.

സാമ്പത്തിക പ്രതിസന്ധിയുള്ള നഗരസഭകളിലും പഞ്ചായത്തുകളിലും അതും കുടിശികയാണ്. കോവിഡുമായി ബന്ധപ്പെട്ടു ധനസഹായവും ഇൻഷുറൻസ് പരിരക്ഷയും നൽകാൻ സർക്കാർ പ്രഖ്യാപിച്ച പട്ടികകളിലും പാലിയേറ്റിവ് നഴ്സുമാർ ഉൾപ്പെട്ടിട്ടില്ല.

വീട്ടുകാർക്കു പരിചരിക്കാൻ പ്രയാസമുള്ള കാൻസർ ബാധിതർ അടക്കമുള്ള കിടപ്പു രോഗികളുടെ ആശ്രയം പാലിയേറ്റിവ് നഴ്സുമാരാണ്. 

മുറിവുകൾ വൃത്തിയാക്കി മരുന്നുവയ്ക്കൽ, പാഡുകളും ട്യൂബുകളും മാറ്റൽ തുടങ്ങി ഒട്ടേറെ ജോലികളുണ്ട്. 10 മുതൽ 4 വരെയാണു ജോലിസമയം. പക്ഷേ, അതു കഴിഞ്ഞ് ആളുകൾ വിളിച്ചാലും പോകണം. നഴ്സിങ് പാസായവരും പാലിയേറ്റിവ് കോഴ്സ് കഴിഞ്ഞവരുമുണ്ട് ഇക്കൂട്ടത്തിൽ. 

പത്തിലേറെ വർഷം സർവീസുള്ളവരാണു പലരും. ജില്ലാ ആശുപത്രികളുടെയും കമ്യൂണിറ്റി ഹെൽത് സെന്ററുകളുടെയും കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് നഴ്സുമാരെ സർക്കാർ എൻഎച്ച്എമ്മിൽ (ദേശീയ ആരോഗ്യ ദൗത്യം) പെടുത്തിയതിനാൽ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് നഴ്സുമാരെയും എൻഎച്ച്എമ്മിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

English Summary : Palliative nurses without accreditation and benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com