ADVERTISEMENT

കൊച്ചി ∙ കോവിഡ് ഭീതിക്കാലത്തു വാതിൽ തുറക്കാനും എടിഎം ഉപയോഗിക്കാനുമെല്ലാം വിരൽ സ്പർശം ഒഴിവാക്കി കീ ചെയിൻ രൂപത്തിലുള്ള ‘കോഗൺ’ എന്ന ഉപകരണവുമായി സ്റ്റാർട്ടപ് കമ്പനി. 

കോവിഡ് പകരുന്നതു വൈറസ് സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയാണെന്ന തിരിച്ചറിവാണു കളമശേരിയിലെ ഇലക്ട്രോണിക് ഹാർഡ് വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജിലെ സെക്ടർ ക്യൂബ് എന്ന കമ്പനിയെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

വാതിൽ തുറക്കാനും എടിഎം ബട്ടൺ അമർത്താനും ഡെബിറ്റ്, ക്രെഡിറ്റ് സ്വൈപ്പിങ് മെഷീനിൽ അമർത്താനുമെല്ലാം കോഗൺ സഹായിക്കും. കാർ, ഓഫിസ്, വീട് തുടങ്ങിയവയുടെ വാതിലുകൾ തുറക്കാം. ലിഫ്റ്റ്, ടാപ്പ് എന്നിവയിൽ ഉപയോഗിക്കാം. വില 150 രൂപയിൽ താഴെ. കോവിഡ് മൂലം അടിമുടി മാറിയ സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്ന ഉൽപന്നം രണ്ടാഴ്ച കൊണ്ടാണു സെക്ടർ ക്യൂബിന്റെ ഗവേഷണ വിഭാഗം പുറത്തിറക്കിയത്.

വിപണിയിലിറക്കി ആദ്യ 5 മണിക്കൂറിൽ തന്നെ ഇരുന്നൂറിലേറെ ഓർഡറുകളാണു ലഭിച്ചതെന്നു സിഇഒ നിബു ഏലിയാസ് പറഞ്ഞു. അയർലൻഡ്, ദുബായ്, യുകെ തുടങ്ങിയ സ്ഥലങ്ങളിലെ പല ആശുപത്രികളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. www.safegad.com എന്ന വെബ്സൈറ്റിലൂടെയും ആമസോണിലൂടെയും ലഭിക്കും. പ്രതിദിനം 10,000 കൊഗൺ നിർമിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary : Startup company with device to avoid hand contact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com