ADVERTISEMENT

തിരുവനന്തപുരം∙ മാസ്ക് ധരിച്ചു മാത്രമല്ല, കയ്യിൽ വാച്ചു കെട്ടിയും കോവിഡിനെ പ്രതിരോധിക്കാം. മുഖത്ത് സ്പർശിക്കാനായി അറിയാതെ കൈ ഉയരുമ്പോൾ വാച്ചിൽ നിന്നു ബീപ് ശബ്ദമുയരുകയും അതുവഴി കോവിഡ് പ്രതിരോധത്തെപ്പറ്റി ഉടമയെ ഓർമിപ്പിക്കുകയും ചെയ്യുന്ന തരം വാച്ചാണ് കുന്നപ്പുഴ സ്വദേശി അഖിൽ മോഹൻ തയാറാക്കിയത്.

കോവി‍ഡിനെ തുരത്താൻ പുതിയ മാർഗത്തെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണു ഗ്രാവിറ്റി തത്വത്തെ അടിസ്ഥാനപ്പെടുത്തി അഖിൽ ഈ വാച്ച് നിർമിച്ചത്. നിശ്ചിത ഉയരത്തിനപ്പുറം കൈ ഉയരുമ്പോഴാണു വാച്ചിൽ നിന്ന് ബീപ് ശബ്ദമുയരുക. സെൻസർ, ബസർ, ബാറ്ററി എന്നിവയാണു വാച്ചിൽ വേണ്ടത്. സാധാരണ വാച്ചിനൊപ്പം ഇതു ഘടിപ്പിച്ചാൽ കോവിഡ് പ്രതിരോധ വാച്ച് ആയി. കേവലം 100 രൂപ ചെലവുള്ള ബോർഡ് രണ്ടു മണിക്കൂറിനകം തയാറാക്കാം. മോതിരത്തിനൊപ്പവും ഇതു ഘടിപ്പിക്കാം.

മോഷണം തടയാൻ വീടുകളിൽ സ്ഥാപിക്കാനുള്ള ഉപകരണവും ആംബുലൻസ് സൈറൺ മുഴങ്ങുമ്പോൾ സ്വകാര്യ വാഹനങ്ങളിലെ പാട്ട് തനിയെ ഓഫ് ആകുന്ന ഉപകരണവും അഖിൽ നിർമിച്ചിട്ടുണ്ട്.

കുന്നപ്പുഴ ഞാലിക്കോണം എൻആർഡബ്ല്യുഎ സി 6 ൽ മലയാള മനോരമ ഉദ്യോഗസ്ഥൻ മോഹൻ കുമാറിന്റെയും കെ. ബിന്ദുവിന്റെയും മകനാണ്.

English Summary : Watch with warning against covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com