ADVERTISEMENT

കോവിഡ് വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉയർത്തുന്നത്. എങ്കിലും അവ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്നു തിരുച്ചിറപ്പള്ളി എൻഐടി ഡയറക്ടർ മിനി ഷാജി തോമസ് പറയുന്നു:

 

mini-shaji-thomas

അധ്യാപകർ ഒരുങ്ങണം: വിദ്യാഭ്യാസ മേഖല‌യിൽ ഓൺലൈൻ വിപ്ലവമാണ് വരുന്നത്. അതിനു വിദ്യാർഥികളെക്കാളേറെ അധ്യാപകരാണു മാറേണ്ടത്. ഓൺലൈനിൽ എങ്ങനെ ഫലപ്രദമായി ക്ലാസെടുക്കാമെന്നും കുട്ടികളെ ചിന്തിപ്പിക്കാമെന്നും ആലോചിക്കണം. ഓൺലൈൻ കണ്ടന്റ് ക്രിയേഷൻ പ്രധാനം. 

 

ഓൺലൈൻ പരീക്ഷ: അവസാനവർഷ വിദ്യാർഥികള്‍ക്ക് എത്രയും വേഗം പരീക്ഷ നടത്തുക എന്നതാണു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തൊട്ടുമുന്നിലുള്ള ലക്ഷ്യം. എൻഐടി തിരുച്ചിറപ്പള്ളിയിൽ അവസാന വർഷ വിദ്യാർഥികൾക്ക് ഓൺലൈനായി പരീക്ഷകൾ നടത്താനാണ് ഉദ്ദേശ്യം. കുട്ടികൾക്ക് സ്വന്തം സ്ഥലങ്ങളിലിരുന്ന് എഴുതാം. തുടർന്ന് മറ്റു വിദ്യാർഥികൾക്ക് ഓൺലൈനായി ക്ലാസ് ആരംഭിക്കണം.  

 

ഓൺലൈൻ കോൺഫറൻസ്: ഇവ വളരെ ഫലപ്രദമാണെന്ന് കോവിഡ് തെളിയിച്ചു. ആളുകൾ നേരിട്ടു പങ്കെടുക്കുന്ന മീറ്റിങ്ങുകളെക്കാൾ നന്നായി ഇവ നടത്താം. യാത്രയുടെ സമയനഷ്ടമില്ല; കൃത്യനിഷ്ഠ പാലിക്കാം. 

 

ഉപരിപഠനം: പ്ലേസ്മെന്റ് കുറയാൻ സാധ്യതയുണ്ടെങ്കിലും ഓഫർ ലഭിച്ചവർ ആശങ്കപ്പെടേണ്ടെന്നാണ് എന്റെ അഭിപ്രായം. ജോലിസാധ്യത താൽക്കാലികമായെങ്കിലും കുറയുന്നതോടെ കൂടുതൽ കുട്ടികൾ ഉപരിപഠന സാധ്യതകൾ തേടിയേക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com