ADVERTISEMENT

മുൻപു കാണാത്ത രീതിയിലുള്ള ചില ചോദ്യങ്ങൾ ഈ വർഷത്തെ എൽഡിസി പരീക്ഷയിൽ പ്രതീക്ഷിക്കണം. അതിൽ ഏറ്റവും പ്രധാനമാണ്  ‘ചേരുംപടി ചേർക്കൽ’. കാണുമ്പോൾ  ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന തോന്നൽ ഉണ്ടാവാം. എന്നാൽ നമുക്കു പരിചയമുള്ള കാര്യങ്ങൾ തന്നെ മറ്റൊരു രീതിയിൽ ചോദിക്കുന്നുവെന്നേയുള്ളൂ. ഒരു ചോദ്യത്തിലെ ഒന്നോ രണ്ടോ ഓപ്ഷൻ അറിഞ്ഞാൽ തന്നെ മുഴുവൻ ശരിയാക്കാം. പരിചയമില്ലാത്തവർക്കു സമയനഷ്ടമുണ്ടാകാം. അതൊഴിവാക്കാൻ ഏറ്റവും നല്ല വഴി പരിശീലനമാണ്.

 

താഴെയുള്ള ചോദ്യങ്ങളുടെ ശരിയായ സെറ്റുകൾ ഓപ്ഷനിൽ നിന്നു തിരഞ്ഞെടുക്കുക

 

1.

 

a) മാങ്കയം വെള്ളച്ചാട്ടം 1) കോട്ടയം 

b) അരുവിക്കുഴി വെള്ളച്ചാട്ടം 2) ഇടുക്കി 

c) പാലരുവി വെള്ളച്ചാട്ടം 3) തിരുവനന്തപുരം 

d) തൊമ്മൻകുത്ത് വെള്ളച്ചാട്ടം 4) കൊല്ലം 

 

A.  a-4, b-1, c-2, d-3 B.  a-2, b-1, c-4, d-3 

C.  a-3, b-1, c-4, d-2 D.  a-2, b-4, c-1, d-3

 

2.

 

a) ജാതി നാശിനി സഭ      1) തൈക്കാട് അയ്യ 

b) പ്രത്യക്ഷ രക്ഷാ ദൈവസഭ 2) സഹോദരൻ അയ്യപ്പൻ 

c) ശൈവ പ്രകാശ സഭ 3) ആനന്ദതീർത്ഥൻ 

d) ശ്രീനാരായണ സേവിക സമാജം 

 

A. a-3, b-4, c-1, d-2 B. a-3, b-4, c-2, d-1 

C. a-2, b-3, c-4, d-1 D. a-4, b-3, c-2, d-1

 

3. 

 

a) ഹിന്ദു വിധവാ പുനർവിവാഹ നിയമം 1) 1909 

b) ശാരദ ആക്ട് 2) 1919 

c) മിന്റോ-മോർലി ഭരണ പരിഷ്കാരങ്ങൾ 3) 1929 

d) റൗലറ്റ് ആക്ട് 4) 1856 

 

A. a-4, b-3, c-2, d-1 B. a-4, b-3, c-1, d-2 

C. a-4, b-2, c-3, d-1 D. a-4, b-1, c-3, d-2

 

4. 

 

a) നാട്ടുഭാഷാ പത്ര നിയമം 1) തോമസ് മൺറോ 

b) ക്രിസ്ത്യൻ വൈസ്രോയി 2) ലിറ്റൺ പ്രഭു 

c) ബജറ്റ് സമ്പ്രദായം 3) ഇർവിൻ പ്രഭു 

d) റയറ്റ് വാരി സമ്പ്രദായം 4) കാനിങ് പ്രഭു 

 

A. a-2, b-3, c-4, d-1 B. a-2, b-3, c-1, d-4 

C. a-3, b-4, c-1, d-2 D. a-3, b-1, c-4, d-2

 

5. 

 

a) NJAC 1) 103–ാം ഭേദഗതി 

b) ഡൽഹി 2) 99–ാം ഭേദഗതി 

c) മുന്നോക്ക സംവരണം 3) 52–ാം ഭേദഗതി 

d) കൂറുമാറ്റം 4) 69–ാം ഭേദഗതി 

 

A. a-2, b-4, c-1, d-3 B. a-3, b-2, c-4, d-1 

C. a-3, b-1, c-4, d-2 D. a-3, b-1, c-2, d-4 

 

ഉത്തരങ്ങൾ

1.C, 2.A, 3.B, 4.A, 5.A

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com