sections
MORE

കുറച്ചു തൊഴിലാളികൾ മതി; മാസം 1.8 ലക്ഷം വരെ ആദായം നേടാം !

cash
SHARE

പ്രാദേശിക മത്സരം തീരെ കുറവുള്ളൊരു സംരംഭമേഖലയാണു കോട്ടൺ ബർമുഡ നിർമാണം. ജീവിതശൈലികളിലും വസ്ത്രധാരണ രീതികളിലും മാറ്റം വന്നതോടെ മുതിർന്നവർ പോലും ധാരാളമായി ഉപയോഗിക്കുന്നതാണു ബർമുഡ. വൈവിധ്യത്തോടെ ഡിസൈൻ ചെയ്ത് നന്നായി സ്റ്റിച്ച് ചെയ്തു വിപണിയിലെത്തിച്ചാൽ വലിയ വിൽപനസാധ്യതയുണ്ടിതിന്. 

നിർമാണരീതി 

പുതിയ ട്രെൻഡുകളും അഭിരുചികളും മനസ്സിലാക്കി വേണം ഈ മേഖലയിലേക്കിറങ്ങാൻ. പേരെടുത്ത പല ബ്രാൻഡുകളുമുള്ള ബർമുഡ, ബോക്സർ മേഖലയിൽ മികച്ച നിലവാരത്തിലും കുറഞ്ഞ വിലയിലുമുള്ള ഉൽപന്നങ്ങൾ പുറത്തിറക്കാൻ കഴിയുകയാണു പ്രധാനം. 

ഈറോഡ് മാർക്കറ്റിൽനിന്നു ചെക്ക്ഡ് കോട്ടൺ ക്ലോത്ത് (ട്രെൻഡ് അനുസരിച്ചു മറ്റ് ഇനങ്ങളും) വാങ്ങി കട്ട് ചെയ്തു സ്റ്റിച്ച് ചെയ്തു വിൽക്കുകയാണു നിർമാണരീതി. ഒരു ബർമുഡയ്ക്ക് 80 സെന്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ തുണി വേണം. ഭാഗികമായി സ്റ്റിച്ച് ചെയ്ത ബർമുഡകളും കിട്ടും. ഇതു വാങ്ങി ഫിനിഷിങ് ജോലികൾ മാത്രം ചെയ്തു വിൽക്കാനും സാധ്യതയുണ്ട്. അതിനു കുറച്ചു തൊഴിലാളികൾ മതി എന്ന മെച്ചവുമുണ്ട്. ഇത് ഉൽപാദനച്ചെലവു കുറയ്ക്കുകയും ചെയ്യും. പക്ഷേ, വിപണിയിൽ കൂടുതൽ സ്വീകാര്യത കിട്ടാൻ അവിടെത്തന്നെ സ്റ്റിച്ച് ചെയ്യണമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. 

വിപണനം 
ടെക്സ്റ്റൈൽ ഷോപ്പുകൾ തന്നെയാണു പ്രധാന വിൽപനസാധ്യത. കൃത്യമായി സപ്ലൈ ഉറപ്പാക്കിയാൽ ധാരാളം ഓർഡറും സ്ഥിരം കസ്റ്റമർമാരെയും ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. നിലവാരമനുസരിച്ചു തരംതിരിച്ചും വിൽക്കാം. 100 മുതൽ 175 രൂപ വരെ വില ലഭിക്കും. മാർക്കറ്റിൽ സജീവമായി ഇടപെടാനും ക്രെഡിറ്റ് കച്ചവടം നിയന്ത്രിക്കാനും ശ്രദ്ധ വയ്ക്കണം. 

സ്ഥിരനിക്ഷേപം 

∙കെട്ടിടം: 300 ചതുരശ്ര അടിയുള്ളത് 

∙മെഷിനറികൾ (അഡ്വാൻഡ്സ് സ്റ്റിച്ചിങ് മെഷിൻ–5 എണ്ണം): 1,25,000

∙സ്റ്റീമിങ് അയൺ, ഫർണിച്ചർ, മറ്റു സാമഗ്രികൾ: 50,000

ആകെ: 1,75,000

ആവർത്തന നിക്ഷേപം (പ്രതിമാസം) 

∙കോട്ടൺ തുണിത്തരങ്ങൾ (50 രൂപ ശരാശരി നിരക്കിൽ 4,500 മീറ്റർ): 2,25,000

∙5 പേർക്കു ദിവസം 400 രൂപ നിരക്കിൽ 25 ദിവസത്തെ കൂലി: 50,000

∙ട്രാൻസ്പോർട്ടേഷൻ, വാടക, കറന്റ് ചാർജ്, തേയ്മാനം, മറ്റു ചെലവുകൾ തുടങ്ങിയവ: 25,000

ആകെ: 3,00,000

ആകെ പദ്ധതിച്ചെലവ്: 1,75,000+3,00,000=4,75,000 

പ്രതീക്ഷിക്കാവുന്ന വിറ്റുവരവ്: (പ്രതിമാസം 4,400 എണ്ണം ഉൽപാദിച്ച് 110 രൂപ നിരക്കിൽ വിറ്റാൽ): 4,84,000

പ്രതിമാസം ലഭിക്കാവുന്ന അറ്റാദായം: 4,84,000–3,00,000=1,84,000

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA