ADVERTISEMENT

വളരെ എളുപ്പത്തിൽ ആരംഭിക്കാവുന്നൊരു ലഘുസംരംഭമാണു കർപ്പൂരം നിർമാണ യൂണിറ്റ്. അസംസ്കൃത വസ്തുക്കൾ സുലഭമായി ലഭിക്കുന്നു എന്നത് ഈ സംരംഭത്തിന് ഏറെ അനുകൂലമായ ഘടകമാണ്. ഡിമാൻഡുള്ളതിനാൽ ഏറെ ലാഭകരമാക്കാവുന്ന അവസരവുമുണ്ട്. കുടുംബ സംരംഭമായോ പാർട് ടൈം ബിസിനസായോ ആരംഭിക്കാവുന്നതാണ്. 

നിർമാണം  

കർപ്പൂരം പൗഡർ ചാക്കുകളായി വാങ്ങിയാണ് ഉൽപാദനം. മൈസൂരിലെ സ്വകാര്യ ഏജൻസികളാണ് ഇവ എത്തിച്ചുനൽകുന്നത്. 50 കിലോ ചാക്കുകളിലായാണു ലഭിക്കുക. പൗഡർ വെള്ളം ചേർത്തു നനച്ച് പില്ലറ്റ് ഡ്രൈ ഘടിപ്പിച്ച മെഷിനിൽ ഇടുന്നു. ഒരു കിലോ പൗഡറിന് 20 മില്ലിലീറ്റർ കണക്കിലാണു വെള്ളം ചേർക്കേണ്ടത്. ഡൈസെറ്റിന്റെ ആകൃതിക്കനുസരിച്ചു പില്ലറ്റ് രൂപത്തിലാക്കി കവറിൽ പായ്ക്ക് ചെയ്തു വിൽപനയ്ക്ക് എത്തിക്കാം. 

വിപണനം 

മെച്ചപ്പെട്ട വിപണിയും ഡിമാൻഡുമുള്ള ഉൽപന്നമാണു കർപ്പൂരം. ശബരിമല സീസൺ പോലുള്ള സമയങ്ങളിൽ എത്ര ലഭിച്ചാലും തികയാത്ത സാഹചര്യമുണ്ടാകാറുണ്ട്. പലചരക്കു കടകൾ, സ്റ്റേഷനറിക്കടകൾ, പൂജാ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴിയാണു വിപണന സാധ്യത. മുൻകൂട്ടി ഓർഡർ പിടിച്ചും സ്പോട്ടിൽ എത്തിച്ച് വിതരണം ചെയ്തും വിൽക്കാം. ക്ഷേത്രങ്ങളിലും പൂജാകേന്ദ്രങ്ങളിലുമൊക്കെ നേരിട്ടു വിൽക്കാനും സാധ്യതയുണ്ട്. പായ്ക്കിങ്ങിലെ ആകർഷണീയതയും മികച്ച നിലവാരവും വിപണനത്തെ സ്വാധീനിക്കും. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 200 ചതുരശ്ര അടിയുള്ളത് 

∙മെഷിനറികൾ 

*കാംഫർ ടാബ്‌ലെറ്റിങ് മെഷിൻ: 1,00,000

*ഡീലിങ് & പേയിങ് മെഷിനുകൾ: 50,000

ആകെ: 1,50,000

ആവർത്തന നിക്ഷേപം (പ്രതിമാസം) 

∙കാംഫർ പൗഡർ (315 രൂപ നിരക്കിൽ 800 കിലോ): 2,52,000

∙പായ്ക്കിങ് സാമഗ്രികൾ, കറന്റ്, ട്രാൻസ്പോർട്ടേഷൻ, തേയ്മാനം മറ്റു ചെലവുകൾ തുടങ്ങിയവ: 28,000

∙കൂലി (400 രൂപ നിരക്കിൽ 2 പേർക്ക്): 20,000

ആകെ: 3,00,000

ആകെ നിക്ഷേപം: 4,50,000

പ്രതീക്ഷിക്കാവുന്ന പ്രതിമാസ വരുമാനം 

∙550 രൂപ നിരക്കിൽ 760 കിലോഗ്രാം വിറ്റാൽ: 4,18,000

പ്രതിമാസ അറ്റാദായം: 4,18,000–3,00,000=1,18,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com