ADVERTISEMENT

ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ആർക്കിടെക്ചറിൽ കോഴിക്കോട് എൻഐടിക്കു രണ്ടാം വർഷവും തിളക്കം. ദേശീയ മൂന്നാം റാങ്ക്. മുന്നിലുള്ളതു രണ്ട് ഐഐടികൾ മാത്രം– ഖരഗ്പുരും റൂർക്കിയും. റാങ്കിന്റെ രഹസ്യങ്ങൾ ഇതാ:

എൻഐടി അഡ്രസ്

എൻഐടി ബ്രാൻഡിങ് പ്രധാനം. ഒരു എൻജിനീയറിങ് കോളജിനു വേണ്ടത്ര അടിസ്ഥാനസൗകര്യം ആർക്കിടെക്ചർ ഡിപ്പാർട്മെന്റിനു മാത്രമായുണ്ട്. 

പ്രഫഷനൽ മികവ്

ആർക്കിടെക്ചർ സ്കൂളുകളിൽ സാധാരണ കാണാത്ത തരം ലാബുകളും ഇവിടെയുണ്ട്. ബിൽഡിങ് സയൻസ്, അക്കൗസ്റ്റിക്സ്, തെർമൽ സയൻസ് ലാബുകൾ ഉദാഹരണം. ഇന്ററാക്ടീവ് മീഡിയ ലബോറട്ടറിയിലൂടെ വിദ്യാർഥികൾക്കു വേണ്ട പ്രസന്റേഷൻ സ്കില്ലുകൾ ഉറപ്പാക്കുന്നു. ഇത്തരത്തിലുള്ള നൈപുണ്യശേഷി പ്ലേസ്മെന്റിലും അനുകൂല ഘടകമാണ്.

‘ൈഡനമിക്’ ‌സിലബസ്

കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകളൊന്നിച്ചു കൂടുന്നതും സഞ്ചരിക്കുന്നതും പ്രോൽസാഹിപ്പിക്കാത്ത ഡിസൈനുകൾ വരുംകാല ആർക്കിടെക്ചറിൽ വന്നേക്കാം. ഇനിയുള്ള സിലബസിൽ ഈ മാറ്റം പ്രതിഫലിക്കും. ഇത്തരത്തിൽ കാലികമായി മാറുന്ന സിലബസ് എൻഐടിയുടെ കരുത്താണ്.

മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ പ്രളയാനന്തര പ്രവർത്തനവും റീബിൽഡ് കേരള സഹകരണവും  സോഷ്യൽ ഔട്ട്റീച്ച് പ്രവർത്തനങ്ങൾക്ക് ഉദാഹരണം. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി മേഖലകളിൽ കൺസൽറ്റൻസി പ്ലാനിങ് നടത്തി. മറ്റു കൺസൽറ്റൻസി പദ്ധതികളും ഏറ്റെടുക്കുന്നു. ഒരു കോടി രൂപയ്ക്കടുത്താണ് ഇങ്ങനെ മാത്രം വരുമാനം. 

ഡോ. പി.പി. അനിൽകുമാർ

മേധാവി, ആർക്കിടെക്ചർ ഡിപ്പാർട്മെന്റ്,

കോഴിക്കോട് എൻഐടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com