ADVERTISEMENT

പിഎസ്‌സി ബുള്ളറ്റിൻ ഇ– പതിപ്പിൽ പ്രസിദ്ധീകരിച്ച തബ്‌ലീഗ് പരാമർശം നീക്കിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്നും പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തെക്കുറിച്ചു വർഗീയനിറം നൽകി വ്യാജവാർത്ത പ്രചരിപ്പിച്ചതായി ആരോപിച്ച് നബീൽ നാസർ നൽകിയ ഹർജിയിലാണു സത്യവാങ്മൂലം. 

പത്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുന്ന ‘ആനുകാലികം’ പംക്തിയിലാണു പരാമർശം വന്നതെന്നു പിഎസ്‌സി വിശദീകരിച്ചു. ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിച്ച ബുള്ളറ്റിനിലെ വിവാദപരാമർശം ശ്രദ്ധയിൽപ്പെട്ട ഉടൻ നീക്കി. പകരമായി ‘കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി തലവൻ അമിതാഭ് കാന്ത്’ എന്ന വാർത്ത ചേർത്തു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വാർത്താക്കുറിപ്പു നൽകി. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com