ADVERTISEMENT

അന്ന കുർണിക്കോവ, I love you, മെലീസ, റോബിൻഹുഡ് ഇവയെല്ലാം IT രംഗത്തെ പിടിച്ചുലച്ച ചില വൈറസുകളുടെ പേരുകളാണ്.

അന്നാ കുർണിക്കോവയുടെ സ്രഷ്ടാവ്, ജാൻ ദി വിറ്റ് നെതർലൻഡ്സിലെ ഒരു കമ്പ്യൂട്ടർ ഷോപ്പിലെ ജോലിക്കാരൻ മാത്രമായിരുന്നു. സ്വന്തമായി പ്രോഗ്രാമുകൾ എഴുതാനുള്ള കഴിവൊന്നുമില്ലാതിരുന്ന ഒരു സാധാരണക്കാരൻ. വെറുമൊരു കൗതുകത്തിനു വേണ്ടി VBS വൈറസ് ജനറേറ്റർ 

എന്ന സോഫ്റ്റ് വെയറുപയോഗിച്ച്  ഒരു വൈറസിനെ സൃഷ്ടിക്കുമ്പോൾ അത് ആയിരക്കണക്കിന് കമ്പ്യൂട്ടറുകളെ തകരാറിലാക്കുമെന്ന്   ദി വിറ്റ് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

 വിവര സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം തന്നെ  വൈറസുകളുടെ ലോകവും വളരുന്നുണ്ട്. Spyware , Adware, Trojan Horses, Wormട എത്ര വൈവിധ്യമാർന്ന പേരുകളിൽ ഇവ അറിയപ്പെടുന്നുവെന്നു നോക്കൂ. കമ്പ്യൂട്ടർ ശൃംഖലകളിൽ അതിക്രമിച്ചു കടക്കുന്ന ഹാക്കർമാരും ഇന്ന് സൈബർ രംഗത്ത് വലിയ ഭീഷണിയാണ്. ഡിജിറ്റൽ ബാങ്കിങ്ങിനും ഓൺലൈൻ സേവനങ്ങൾക്കും ഇന്റർനെറ്റ് അധിഷ്ടിത ആശയ വിനിമയങ്ങൾക്കും പ്രാധാന്യമേറുമ്പോൾ ഈ മേഖലയിൽ കൂടുതൽ കൂടുതൽ സൈബർ  സെക്യൂരിറ്റി വിദഗ്ദരെ ആവശ്യമുണ്ട്.  

സൈബർ ലോകത്തെ ഓരോ ഇടപാടും സൈബർ അധോലോക സംഘങ്ങളുടെ ആക്രമണങ്ങളുടെ നിഴലിലാണ്.ഒരു വൈറസോ ഒരു നുഴഞ്ഞു കയറ്റക്കാരനോ (Hacker) നിങ്ങളുടെ സിസ്റ്റത്തേയും കമ്പ്യൂട്ടർ ശൃംഖലയെയും തകർത്തേക്കാം. നിങ്ങളുടെ വ്യക്തിപരമോ ഔദ്യോഗികമോ ആയ വിവരങ്ങൾ ചോർത്തപ്പെട്ടെന്നും വരാം. മർമപ്രധാന വിവരങ്ങൾ മോഷ്ടിക്കുക, ഇ മെയിൽ വിവരങ്ങളും പാസ് വേഡുകളും ചോർത്തുക, വെബ് സൈറ്റുകൾ തകർക്കുക തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ പെരുകി വരികയാണ്.ഇത്തരം കുറ്റകൃത്യങ്ങൾ നേരിടാൻ ശക്തമായ  സൈബർ നിയമങ്ങളും പരിശീലനം ലഭിച്ച വിദഗ്ദ്ധരും വേണം.  വരും കാലങ്ങളിലെ ഏറ്റവും വലിയ ഭീഷണി ദാരിദ്ര്യമോ തീവ്രവാദമോ ആണവായുധങ്ങളോ ആവാനിടയില്ല. രാജ്യങ്ങളോ തീവ്രവാദ ഗ്രൂപ്പുകളോ ശത്രുക്കൾക്കെതിരെ ഉപയോഗിച്ചേക്കാനിടയുള്ള ലോജിക് ബോംബുകളാവും ഒരു പക്ഷേ ലോകസമാധാനത്തിന് തടസമാവുക.

 ഈ സാഹചര്യങ്ങളെ നേരിടാൻ കഴിവുള്ള വിദഗ്ദർക്ക് ഡിമാന്റേറും എന്ന് പറയേണ്ടതില്ലല്ലോ.

ഹാക്കർമാരെക്കുറിച്ച് പറഞ്ഞല്ലോ.ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് ഉടമസ്ഥനറിയാതെയോ അറിഞ്ഞോ നുഴഞ്ഞു കയറുന്നയാളാണ് ഹാക്കർ.

(Hacker).ഇവർ രണ്ടു മൂന്നു തരമുണ്ട്: 

Ethical hackers അഥവാ white hackers എന്നറിയപ്പെടുന്ന വിഭാഗം നൻമ നിറഞ്ഞവരാണ്.നെറ്റ് വർക്ക് ശൃംഖലകളുടെയും കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെയും സുരക്ഷിതത്വ പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കാൻ നിർദേശങ്ങൾ നൽകുന്നവരാണ് ഇവർ. White hat എന്നും വിശേഷിപ്പിക്കപ്പെടുന്ന ഇവർ നിയമ വിധേയമായി പ്രവർത്തിക്കുന്നവരാണ്.

Black hackers അഥവാ crackers അപകടകാരികൾ തന്നെ. സാമ്പത്തിക നേട്ടങ്ങൾക്കോ മറ്റു കാരണങ്ങൾ മൂലമോ കമ്പ്യൂട്ടറുകളുടെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച്  നിയമവിരുദ്ധമായി വിവരങ്ങൾ ശേഖരിക്കുന്നവരാണിവർ. 

 Grey crackers എന്നറിയപ്പെടുന്ന മൂന്നാമത്തെ വിഭാഗം നൻമയുടെ പ്രവാചകരോ ഇരുട്ടിന്റെ സന്തതികളോ അല്ല. അവർ രഹസ്യമായി കമ്പ്യൂട്ടർ ശൃംഖലകളിലോ പ്രോഗ്രാമുകളിലോ നുഴഞ്ഞു കയറുന്നു;പിഴവുകൾ കണ്ടെത്തുകയും അതിന് പ്രതിഫലം ആവശ്യപ്പെടുകയും ചെയ്യുന്നു !

എന്തായാലും ethical hacking ലും cyber lawയിലും കൂടുതൽ വിദഗ്ദരെ വേണം.

യൂണിവേഴ്സിറ്റി തലങ്ങളിൽ പ്രധാനമായും M.Tech/ M.Sc പ്രോഗ്രാമുകളാണ് സൈബർ സെക്യൂരിറ്റി യുമായി ബന്ധപ്പെട്ട് നടത്തി വരുന്നത്. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ എഞ്ചിനീയറിങ്ങ് ബിരുദമുള്ളവർക്കാണ് M. Tech കോഴ്സുകൾക്ക് പ്രവേശനം. ചില സർവകലാശാലകളിൽ M.Sc Maths/Stat/O.R ബിരുദധാരികളെയും പരിഗണിക്കും.

സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ചില പ്രധാന സ്ഥാപനങ്ങളുടെ ലിസ്റ്റ് ചുവടെ:

IIT Delhi : M. Tech Information Security

IIIT Allahabad: M. Tech in cyber Law & IS

NIT Calicut: M.Tech CS (Information Security)

Amrita Coiambatore, Kollam

M.Tech Cyber Security & N/W

Gujarat Forensic Sciences University:

M.Tech Cyber Forensics

IllT Allahabad: M.Tech in CyberLaw & IS

ഏതെങ്കിലും വിഷയത്തിൽ B.Tech അഥവാ B.Sc  Maths/CS/ IT /Phy/ Stat അല്ലെങ്കിൽ ഗണിതം ഒരു ഉപവിഷയമായെങ്കിലുമുള്ള B. Sc  / BCA എന്നീയോഗ്യതയുള്ളവർക്ക് തിരുവനന്തപുരത്തെ IIIT & M Kerala നടത്തുന്ന M. Sc CS (Inf.Sec ) കോഴ്സിന് ചേരാം. സയൻസ് വിഷയങ്ങളിൽ 10+2 പൂർത്തിയാക്കിയവർക്ക് NIIT University നടത്തുന്ന MSc CS (Cyber Security) കോഴ്സ് തിരഞ്ഞെടുക്കാം. Defence Institute of Advanced Technology, Pune ;

SRM Chennai ;Savitri Phule  Pune University; Sharda University, Reva University, CDAC തിരുവനന്തപുരം എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ സൈബർ സെക്യൂരിറ്റിയിലും അനുബന്ധ വിഷയങ്ങളിലും M. Tech നടത്തി വരുന്നു.

ഏതെങ്കിലും വിഷയങ്ങളിലെ എഞ്ചിനീയറിങ്ങ് ബിരുദം/ പോളിടെക്നിക് ഡിപ്ലോമ / കമ്പ്യൂട്ടർ സയൻസിലോ ഇലക്ട്രോണിക് സിലോ ഉള്ള ത്രിവത്സര ബിരുദം/ BCA യോഗ്യതയുള്ളവർക്ക് NIElT കോഴിക്കോട് നടത്തുന്ന Information Security Systems കോഴ്സിന് ചേരാം.CDAC ന്റെ വിവിധ കേന്ദ്രങ്ങളിലും Ethical Hacking & Cyber Security യിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നുണ്ട്.

Jigsaw 

Academy ,  Simplilearn, Hackerone എന്നീ സ്ഥാപനങ്ങൾ മികച്ച കോഴ്സുകൾ നടത്തുന്നുണ്ട്. സൈബർ ലോയിൽ താൽപര്യമുള്ളവർക്ക് IGNOU, SCDL, NUALS ,എന്നിവ നടത്തുന്ന കോഴ്സുകളിൽ ചേരാം.CEH, CHFI, CCNA, SCP, SCNS, ClSSP എന്നിങ്ങനെ നിരവധി സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും ഹാക്കിങ്ങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ ലഭ്യമാണ്. തുലോം ലളിതമായ പ്രവേശന നിബന്ധനകളാണ് ഈ പ്രോഗ്രാമുകളുടെ പ്രത്യേകത. Amity University Online ,Stan ford University, Edureka, Praxis Kolkatta, Simplilearn എന്നിവ ഓൺ ലൈൻ/ക്ലാസ് റൂം മാതൃകയിൽ മികച്ച കോഴ്സുകൾ നടത്തി വരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com