sections
MORE

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല

psc-exam-image
SHARE

30നു തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നും സിവിൽ പൊലീസ് ഓഫിസർ തസ്തിക ഉൾപ്പെടെ വിവിധ പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും പിഎസ്‌സി. ലോക്ഡൗൺ കാലത്തും റാങ്ക് ലിസ്റ്റുകളിൽ നിന്ന് 7312 പേർക്കു നിയമനം നൽകിയിട്ടുണ്ടെന്നും പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ അറിയിച്ചു. 

നൂറിലേറെ ലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. 30നു സിവിൽ പൊലീസ് ഓഫിസർ അടക്കമുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരും. 

ഇതടക്കം കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകൾ നീട്ടേണ്ട സാഹചര്യമില്ലെന്നു സർക്കാരിനെ പിഎസ്‌സി അറിയിച്ചു. എന്നാൽ കാലാവധി കഴിഞ്ഞ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എക്സൈസ് മന്ത്രിയുടെ ഫെയ്സ്ബുക് പേജിലെത്തി. പത്ത് ശതമാനം പോലും നിയമനം നടന്നില്ലെന്നാണ് ഇവരുടെ പരാതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA