ADVERTISEMENT

കോവിഡ് പശ്ചാത്തലത്തിൽ ഉയർന്നു കേൾക്കുന്ന വാക്കാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മികച്ച സേവന, വേതന വ്യവസ്ഥകളുള്ള ഡബ്ല്യുഎച്ച്ഒയിൽ ജോലി ചെയ്യുക രാജ്യാന്തര തലത്തിൽ ഉദ്യോഗാർഥികളുടെ സ്വപ്‌നനേട്ടമാണ്. 

പബ്ലിക് ഹെൽത്ത്, ഡവലപ്മെന്റ്, മാനേജ്‌മെന്റ്, ടെക്‌നിക്കൽ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. നിങ്ങൾ പുകവലിക്കുന്ന ആളാണെങ്കിൽ അപേക്ഷിക്കേണ്ടതില്ല. പുകവലിക്കുന്നവരെ ഡബ്ല്യുഎച്ച്ഒ നിയമിക്കില്ല. 

ആർക്കാണ് അവസരം 

∙ 20 മുതൽ 62 വയസ്സു വരെയുള്ളവർക്ക് അവസരമുണ്ട്. 

∙ 2 വിഭാഗങ്ങളിലായാണു പ്രധാനമായും നിയമനം. 

പ്രഫഷനൽ: ഈ വിഭാഗത്തിലുള്ളവരെ രാജ്യാന്തര തലത്തിൽ നിയമിക്കും. മികച്ച ജോലിപരിചയവും വൈദഗ്ധ്യവും ആവശ്യം. 

ജനറൽ- നാഷനൽ പ്രഫഷനൽ സ്റ്റാഫ്(എൻപിഒ): വിവിധ രാജ്യങ്ങളിലെ ആവശ്യത്തിനായി ആ രാജ്യങ്ങളിൽ നിന്നു നിയമിക്കുന്നവർ 

ഇന്റേൺഷിപ് 

വിദ്യാർഥികൾക്കായി 6 -24 ആഴ്ച നീളുന്ന ഇന്റേൺഷിപ്പുകളുണ്ട്. ജനുവരിയിലും ജൂലൈയിലുമാണു തുടങ്ങുക. പബ്ലിക് ഹെൽത്ത്, അഡ്മിനിസ്‌ട്രേഷൻ, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ ഡിഗ്രി/പിജി വിദ്യാർഥികൾക്കാണ് അവസരം. സ്റ്റൈപ്പൻഡ് ഇൻഷുറൻസ് എന്നിവയുണ്ട്. ഡബ്ല്യുഎച്ച്ഒയിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഈ പരിചയം നിർണായകം. 

ജോലി/ഇന്റേൺഷിപ് 

വിശദാംശങ്ങൾക്ക്: https://www.who.int/careers/en/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com