ADVERTISEMENT

കോവിഡ് കാലത്തു ജോലികൾ നഷ്ടപ്പെടുന്ന വാർത്തകളാണ് നാം കേൾക്കുന്നതിലധികവും. ടൂറിസം, ഏവിയേഷൻ തുടങ്ങിയ മേഖലകൾ പിടിച്ചുനിൽക്കാൻ തന്നെ പാടുപെടുന്നു. എന്നാൽ, കോവിഡ് തീവ്രമായി ബാധിച്ച കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തു രണ്ടു ലക്ഷത്തോളം പുതിയ ജോലി ഒഴിവുകൾ സ്വകാര്യ കമ്പനികൾ പ്രസിദ്ധീകരിച്ചതായാണു റിപ്പോർട്ട്. കോവിഡ് കാലത്ത് ബിസിനസ് വർധിച്ച കമ്പനികളാണ് ഇതിലേറെയും. 

ആശ്വാസം തുടക്കക്കാർക്കും
ഇക്കൂട്ടത്തിൽ പകുതിയോളം ജോലി ഒഴിവുകൾ പ്രവൃത്തിപരിചയമില്ലാത്ത തുടക്കക്കാരെ തേടിയുള്ളതാണ്. കരാർ വ്യവസ്ഥയിലാണു ഭൂരിഭാഗം നിയമനവും. ആമസോൺ, ഗൂഗിൾ, ടെക് മഹീന്ദ്ര, വാൾമാർട്ട് ലാബ്സ്, ജെപി മോർഗൻ, ഫ്ലിപ്കാർട്ട്, ഐബിഎം, വിഎം വെയർ, ബൈജൂസ്, ബിഗ് ബാസ്കറ്റ് തുടങ്ങിയ കമ്പനികളാണ് കോവിഡ് കാലത്ത് റിക്രൂട്മെന്റ് നടത്തുന്നതെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട്. സോഫ്റ്റ്‌വെയർ എൻജിനീയർ, പ്രോഗ്രാമർമാർ, സെയിൽസ് എക്സിക്യൂട്ടീവുകൾ എന്നീ ഒഴിവുകളാണു കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

തുടരും റിക്രൂട്മെന്റ്
കോവിഡിൽ കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ലോക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾക്കു ശേഷം ഉണ്ടാകാൻ സാധ്യതയുള്ള  വലിയ ഡിമാൻഡ് മുൻകൂട്ടിക്കണ്ടാണു കമ്പനികൾ റിക്രൂട്മെന്റുകൾ നടത്തുന്നത്. വലിയ സ്റ്റാർട്ടപ്പുകൾ ഇപ്പോഴും ജോലിക്ക് ആളുകളെ കണ്ടെത്തുന്നുണ്ട്. ഗെയിമിങ്, ഡിജിറ്റൽ കണ്ടന്റ്, എജ്യുടെക് കമ്പനികളിലും കൂടുതൽ ജോലി ഒഴിവുകൾ വരാൻ സാധ്യതയുണ്ട്. സിനിമകളും വെബ് സീരീസുകളുമൊക്കെ റിലീസാകുന്ന ഒടിടി പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ പഠനത്തിനു സഹായിക്കുന്ന ഇ–ലേണിങ് സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലും ജോലി ഒഴിവുകൾ വർധിക്കുമെന്നു വിലയിരുത്തപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com