ADVERTISEMENT

സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു കൊണ്ടാണ് കോവിഡ്-19 പടര്‍ന്നു പിടിച്ചത്. ഏറ്റവുമധികം തിരിച്ചടിയുണ്ടായത് തൊഴില്‍ രംഗത്താണ്. ലക്ഷക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 

എല്ലാവരും തൊഴില്‍ നഷ്ടം, വരുമാന നഷ്ടം എന്നെല്ലാം വിലപിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്വന്തം നിലയ്ക്ക് ഇതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന അപൂര്‍വം ചില വ്യക്തികളുണ്ട്. ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലാ കളക്ടര്‍ ഡോ. ആദര്‍ശ് സിങ്ങാണ് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍  മുന്‍കൈയ്യെടുത്ത് മാതൃകയായത്. 

ഒരു നദീ പുനരുജ്ജീവന പദ്ധതിയിലൂടെ മാവൈയ്യ ഗ്രാമത്തിലെ 800 പേര്‍ക്കാണ്  ഇദ്ദേഹം ജോലി ഉറപ്പാക്കിയത്. തൊഴിലുറപ്പ് പദ്ധതി അനുസരിച്ചാണ് ഇതില്‍ ഗ്രാമീണരെ പങ്കാളിയാക്കിയത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 59 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രദേശത്തെ കൃഷിയുടെ മുഖ്യ സ്രോതസ്സായിരുന്ന കല്യാണി നദിയെ പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

നദിയുടെ 2.6 കിലോമീറ്ററാണ് ഗ്രാമീണര്‍ ചേര്‍ന്ന് പുനരുജ്ജീവിപ്പിച്ചത്. നദി വൃത്തിയാക്കാന്‍ കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ടിരുന്നെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തത് കൊണ്ട് അത്  നിലച്ചിരുന്നു. നദി വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കളക്ടറും നേതൃത്വത്തില്‍ ബോധവത്ക്കരണം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com