ADVERTISEMENT

ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (എൻഐആർഎഫ്) ഇന്ത്യയിലെ ആദ്യ 5 കോളജുകളിൽ നാലും ഡൽഹിയിൽ. സർവകലാശാലാ വിഭാഗത്തിൽ ഡൽഹി (ഡിയു) 19–ാം സ്ഥാനത്ത്. 

ബിരുദ പഠനത്തിനു ഡൽഹി സർവകലാശാല പലരുടെയും സ്വപ്നമാകുന്നതു വെറുതെയല്ല. മിറാൻഡ ഹൗസ്, ലേഡി ശ്രീറാം, ഹിന്ദു കോളജ്, സെന്റ് സ്റ്റീഫൻസ് തുടങ്ങിയ രാജ്യത്തെ എണ്ണം പറഞ്ഞ കോളജുകളാണു ഡിയുവിനു കീഴിലുള്ളത്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ്, ഫാക്കൽറ്റി ഓഫ് ലോ തുടങ്ങിയവ അതതു മേഖലകളിൽ രാജ്യത്തെ മുൻനിരയിൽ. പ്ലേസ്മെന്റ്, സ്കോളർഷിപ് സാധ്യതകളും കുറഞ്ഞ ഫീസും ആകർഷക ഘടകങ്ങൾ. 

ബിരുദ പ്രവേശനം 12–ാം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കിയാണ്. എന്നാൽ ജേണലിസം, മാനേജ്മെന്റ് തുടങ്ങിയ വിഭാഗങ്ങളിലെ 8 കോഴ്സുകൾക്കു പ്രവേശനപരീക്ഷയുണ്ട്. ബിഎ ഇക്കണോമിക്സ് ഓണേഴ്സിന് 12ൽ കണക്ക് നിർബന്ധം. മെറിറ്റ് അടിസ്ഥാനത്തിലുള്ള കോഴ്സുകൾക്ക് ആദ്യം റജിസ്റ്റർ ചെയ്യുകയും പിന്നീട് പ്രസിദ്ധീകരിക്കുന്ന കട്ട് ഓഫ് അനുസരിച്ച് അഡ്മിഷൻ എടുക്കുകയുമാണു ചെയ്യേണ്ടത്.  

പ്രധാനമായും 2 ക്യാംപസുകളുണ്ട്– സൗത്തും നോർത്തും.  മിക്ക കോളജുകളിലും ഹോസ്റ്റലില്ല. സെന്റ്. സ്റ്റീഫൻസ്, ജീസസ് ആൻഡ് മേരി തുടങ്ങിയ ന്യൂനപക്ഷ കോളജുകൾക്കു പൊതു അപേക്ഷയ്ക്കു പുറമേ കോളജ് വെബ്സൈറ്റിലും പ്രത്യേകം അപേക്ഷ നൽകണം.  

മലയാളി വിദ്യാർഥി കൂട്ടായ്മകളായ മൈത്രി, സർഗ എന്നിവ വിദ്യാർഥികളുടെ സഹായത്തിനായി രംഗത്തുണ്ട്. മൈത്രിയുടെ വെബ്സൈറ്റിൽ മുൻവർഷങ്ങളിലെ കട്ട് ഓഫ് പട്ടികയും മറ്റും ലഭിക്കും. വിവരങ്ങൾക്ക്: 95624 47474, 7902317107, 82816 69600. www.du.ac.in, www.maithrydu.co

ഓർക്കാൻ

∙ ഓൺലൈൻ റജിസ്ട്രേഷൻ ജൂലൈ 4 വരെ

∙ 12-ാം ക്ലാസ് ഫലം വന്നശേഷം മാർക്ക് അപ്ഡേറ്റ് ചെയ്യാൻ സൈറ്റ് തുറന്നിടും. 

∙ ആദ്യ കട്ട് ഓഫ് ഓഗസ്റ്റ് ആദ്യത്തോടെ.

∙ കോളജിൽ ചെല്ലാതെ തന്നെ പ്രവേശനം നടത്താം. 

∙ കട്ട് ഓഫ് മാർക്ക് ഇക്കുറിയും കുറയാനിടയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com