ADVERTISEMENT

തയ്യൽ അറിയുമെങ്കിൽ തിളങ്ങാവുന്ന സംരംഭമാണു നൃത്തവേഷങ്ങൾ അഥവാ Dance costumes. ഭരതനാട്യം, കുച്ചിപ്പു‍ഡി, മോഹിനിയാട്ടം, നാടോടിനൃത്തം, സിനിമാറ്റിക് ഡാൻസ് എന്നിങ്ങനെ വൈവിധ്യമുള്ള നൃത്തരൂപങ്ങൾക്കായി വേഷമൊരുക്കാൻ സാധ്യതകളുണ്ട്. കിടമത്സരം പൊതുവെ കുറഞ്ഞ വിപണിയാണു ഡാൻസ് വസ്ത്രങ്ങളുടേത്. നന്നായി ഡിസൈൻ ചെയ്യുന്നതിലാണു പ്രധാന ആകർഷണം. പാരമ്പര്യത്തനിമ കാക്കേണ്ട വസ്ത്രങ്ങൾക്ക് ആ രീതിയും പിന്തുടരേണ്ടതുണ്ട്. 

നിർമാണരീതി 

സിൽക്ക് കോട്ടൺ, ബ്രൊക്കേഡ്, ടിഷ്യു, ബോർഡേഴ്സ്, ലൈനിങ് എന്നിവയാണു പൊതുവെ ഡാൻസ് വസ്ത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. സേലം, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിലെ സ്വകാര്യ മില്ലുകളിൽനിന്ന് ഇത്തരം തുണിത്തരങ്ങൾ സുലഭമായി ലഭിക്കും. ഓർഡറിനനുസരിച്ചു ഡിസൈൻ, കട്ടിങ്, സ്റ്റിച്ചിങ് എന്നിവ ചെയ്ത് അലങ്കാരങ്ങളും ചമയങ്ങളും മറ്റും പിടിപ്പിച്ചുവേണം വിപണനം ചെയ്യാൻ. 

വിപണി 

സ്കൂളുകൾ, കോളജുകൾ, നൃത്തവിദ്യാലയങ്ങൾ, ടിവി ഷോകൾ എന്നിവയൊക്കെ നല്ല വിപണിയാണ്. ഓൺലൈൻ പോർട്ടൽ തയാറാക്കി ഓർഡർ പിടിച്ചാൽ കൂടുതൽ മെച്ചമുണ്ടാകാം. ടെക്സ്റ്റൈൽ ഷോപ്പുകൾ വഴിയും ഓർഡർ ലഭിക്കാൻ സാധ്യതയുണ്ട്. കലാമത്സരങ്ങളുടെയും ഉത്സവങ്ങളുടെയുമൊക്കെ സീസണിൽ വാടകയ്ക്കു നൽകാനും വലിയ അവസരം ലഭിക്കും. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 150 ചതുരശ്ര അടിയുള്ളത് 

മെഷിനറികൾ 

∙ഹൈസ്പീഡ് സ്റ്റിച്ചിങ് മെഷിൻ (2 എണ്ണം): 44,000

∙കട്ടിങ് ടേബിൾ, കട്ടർ, ഫർണിച്ചർ തുടങ്ങിയവ: 6,000

ആകെ: 50,000

ആവർത്തന നിക്ഷേപം (10 ദിവസത്തേക്ക്) 

∙തുണിയുടെ സ്റ്റോക്ക് (പ്രതിദിനം 300 മീറ്റർ 80 രൂപ നിരക്കിൽ): 24,000 

∙സ്റ്റിച്ചിങ് സാമഗ്രികൾ, ലൈനറുകൾ: 6,000

∙രണ്ടു പേരുടെ കൂലി (400 രൂപ നിരക്കിൽ): 8,000

∙തേയ്മാനം, കയറ്റിറക്ക്, മറ്റു ചെലവുകൾ: 2,000

ആകെ: 40,000

ആകെ നിക്ഷേപം: 90,000

10 ദിവസത്തെ വരുമാനം (ദിവസേന 6 ജോഡി വസ്ത്രങ്ങൾ 1,500 രൂപ നിരക്കിൽ തയ്ച്ചാൽ): 90,000

10 ദിവസത്തെ അറ്റാദായം: 90,000–40,000=50,000

പ്രതിമാസ അറ്റാദായം: 50,000x25=1,25,000

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary : Business scope of dance costumes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com