ADVERTISEMENT

ലോക്ഡൗൺ കാലത്ത് അൻപതിലേറെ ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കി, ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടു മലയാളി വിദ്യാർഥികൾ– അമല ഘോഷും അപർണ ഉദയകുമാറും. രണ്ടാഴ്ചയും മറ്റും ദൈർഘ്യമുള്ള കോഴ്സുകൾ. ഒടുവിൽ പരീക്ഷയും. എല്ലാം സൗജന്യം.

∙അമല: ബെംഗളുരുവിൽ ഒന്നാം വർഷ ഫൊറൻസിക് സയൻസ് വിദ്യാർഥി. ഫൊറൻസിക് സയൻസുമായി ബന്ധപ്പെട്ട സൈക്കോളജി, ക്രിമിനോളജി, ക്രെഡിറ്റ് കാർഡ് ഹാക്കിങ് തടയൽ തുടങ്ങിയ വിഷയങ്ങളാണ് ആദ്യം പഠിച്ചത്.  ഹെൽത്ത്‌കെയർ, വർക്ക് ലൈഫ് ബാലൻസ് ആൻഡ് ദി ഇംപാക്ട് ഓഫ് റിമോട്ട് വർക്കിങ്, ഇമെയിൽ മാർക്കറ്റിങ് ബേസിക്സ് തുടങ്ങിയ വിഷയങ്ങളായി പിന്നെ. ഇംഗ്ലിഷ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കു പുറമേ ചൈനീസ്, കൊറിയൻ ഭാഷകളിൽ ഹരിശ്രീ കുറിക്കുകയും ചെയ്തു. കോഴ്സ്റ പ്ലാറ്റ്ഫോമിലായിരുന്നു ഭാഷാപഠനം. ബാക്കി കോഴ്സുകൾ സേലർ അക്കാദമി, ബിറ്റ്ഡിഗ്രി, ഫ്യൂച്ചർലേൺ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ.  കിങ്സ് കോളജ് ലണ്ടൻ, ഗ്ലാസ്ഗോ  യൂണിവേഴ്സിറ്റി, അമേരിക്കൻ ബിസിനസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി തുടങ്ങി വിദേശ സർവകലാശാലകളുടെ കോഴ്സുകളായതിനാൽ പകൽ ഉറങ്ങി രാത്രിയായിരുന്നു പഠനം. ഒപ്പം ഓൺലൈനായി സിവിൽ സർവീസ് പരിശീലനവും. കൊല്ലം സ്വദേശികളായ അജയഘോഷ്– മായാദേവി ദമ്പതികളുടെ മകളാണ്. 

∙ അപർണ: ചെന്നൈയിൽ അവസാന വർഷ ബികോം വിദ്യാർഥി. പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനിടെയാണു ലോക്ഡൗൺ തുടങ്ങിയത്. ക്രിപ്റ്റോ കറൻസി, ബാങ്കിങ്, ക്യാപിറ്റൽ മാർക്കറ്റിങ്, ജിഎസ്ടി, സൈക്കോളജി, ഫുഡ് അഡൽട്രേഷൻ, കമ്പനി ലോ, കസ്റ്റംസ് ആക്ട്, ഇന്റർനെറ്റ് സെക്യൂരിറ്റി, സൈബർ ലോ തുടങ്ങിയ വിഷയങ്ങളിലാണ് ഓൺലൈൻ കോഴ്സുകൾ ചെയ്തത്. ഭാരതിയാർ സർവകലാശാല, മദ്രാസ് സർവകലാശാലയ്ക്കു കീഴിലെ വിവിധ കോളജുകൾ എന്നിവയുടെ കോഴ്സുകളായിരുന്നു അധികവും. ആലപ്പുഴ കാവാലം സ്വദേശികളായ ഉദയകുമാർ- മിനി ദമ്പതികളുടെ മകളാണ് അപർണ.

തയാറാക്കിയത്: ഫിറോസ് അലി, ഐറിൻ എൽസ ജേക്കബ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com